Get Updates
Get notified of breaking news, exclusive insights, and must-see stories!

കുര്യനെ റസ്റ്റ്ഹൗസില്‍ കണ്ടെന്ന് വെളിപ്പെടുത്തല്‍

PJ Kurien
ഇടുക്കി: സൂര്യനെല്ലി കേസില്‍ പി.ജെ. കുര്യനെതിരേ പുതിയ വെളിപ്പെടുത്തലുമായി യുറ്റിയുസി നേതാവ് അച്ചന്‍കുഞ്ഞ് രംഗത്ത്. 1996 ഫെബ്രുവരി 19നു കുര്യന്റെ കാര്‍ കുമളി റസ്റ്റ് ഹൗസില്‍ ഉണ്ടായിരുന്നുവെന്നാണ് അച്ചന്‍കുഞ്ഞ് ടിവി ചാനലുകളോട് വെളിപ്പെടുത്തിയത്.

അന്നേ ദിവസം യുറ്റിയുസിയുടെ ജില്ലാ കമ്മിറ്റി നടക്കുകയായിരുന്നു. ഏഴു മണിക്കു യോഗം തുടങ്ങി. അല്‍പ സമയത്തിനു ശേഷം റസ്റ്റ് ഹൗസ് മാനെജര്‍ എത്തി കേന്ദ്രമന്ത്രി പി.ജെ. കുര്യന്‍ എത്തുന്നുണ്ടെങ്കിലും വേഗത്തില്‍ യോഗം അവസാനിപ്പിക്കണമെന്നും നിര്‍ദേശിച്ചു. പത്തു മണിയോടെ യോഗം അവസാനിപ്പിച്ച ശേഷം പുറത്തിറങ്ങുമ്പോള്‍ കുര്യന്റെ കറുത്ത നിറമുള്ള അംബാസര്‍ കാര്‍ റസ്റ്റ് ഹൗസിനു പുറത്ത് കണ്ടതായി അച്ചന്‍കുഞ്ഞ് പറഞ്ഞു.

എന്നാല്‍ കുര്യനെ കണ്ടില്ല. പിറ്റേദിവസം കുമളിയില്‍ നിന്നു തിരികെ പോകുമ്പോള്‍ പാമ്പനാറില്‍ വച്ചു കാറിന്റെ പിന്‍സീറ്റില്‍ കുര്യന്‍ ഇരിക്കുന്നതു കണ്ടു. കുര്യന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി അറിയില്ല. റസ്റ്റ് ഹൗസിലെ മുറികള്‍ ഇടുങ്ങിയതാണെന്നും പൊലീസ് ഇല്ലായിരുന്നെന്നും ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അച്ചന്‍കുഞ്ഞ് വെളിപ്പെടുത്തി.

സൂര്യനെല്ലി പെണ്‍കുട്ടി പീഡിപ്പിച്ചതായി പറയുന്ന ദിവസം താന്‍ കുമളിയില്‍ പോയിട്ടില്ലെന്ന പി.ജെ. കുര്യന്റെ വാദംപൊളിയുന്ന മട്ടിലാണ് പുതിയ വെളിപ്പെടുത്തലുകള്‍ ഓരോദിവസവും പുറത്തുവരുന്നത്.

അന്നേദിവസം രാത്രി താന്‍ സുഹൃത്ത് ഇടിക്കുളയുടെ തിരുവല്ലയിലെ വീട്ടില്‍ ഉണ്ടായിരുന്നെന്ന കുര്യന്റെ വാദം ഇടിക്കുളയുടെ ഭാര്യ ചാനലുകള്‍ക്കുമുന്നില്‍ നടത്തിയ വെളിപ്പെടുത്തലോടെ പൊളിഞ്ഞു. കുര്യന് അനുകൂലമായി നേരത്തേ സാക്ഷിമൊഴി നല്‍കിയ ബി.ജെ.പി നേതാവ് രാജനും മൊഴി തിരുത്തി.

കോടതികള്‍ തന്നെ കുറ്റ വിമുക്തനാക്കിയെന്ന കുര്യന്റെ വാദഗതിയും അസ്ഥാനത്താണ്. രാജ്യത്തെ ഒരു കോടതിയിലുംകേസ് വിചാരണയിലൂടെ കുര്യന്‍ കടന്നുപോയിട്ടില്ല. വിചാരണ നേരിടുന്നതിന് പകരം അന്വേഷണ ഉദ്യോഗസ്ഥരുടെ സഹായത്തോടെ നിയമത്തിന് മുന്നില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ് കുര്യന്‍ ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+