കുര്യന്റെ രാജിആവശ്യപ്പെട്ട് സഭയിലേക്ക് മാര്‍ച്ച്

അപ്രതീക്ഷിതമായി നിയമസഭയുടെ പ്രധാന ഗേറ്റിനു മുന്നിലേക്ക് മുദ്രാവാക്യം വിളിയുമായി എത്തിയത്. പോലീസിന് യാതൊരു മുന്നറിയിപ്പും നല്‍കാതെ എത്തിയ സമരക്കാരെ നേരിടാന്‍ മൂന്ന് വനിതാ പോലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. വിവിധ സംഘടനകള്‍ നടത്തുന്ന മാര്‍ച്ചുകള്‍ നിയമസഭാ മന്ദിരത്തിന് വളരെ അകലെത്തന്നെ പോലീസ് തടയുകയാണ് പതിവ്. എന്നാല്‍ രാവിലെ 9.30 ഓടെ അപ്രതീക്ഷിതമായി എത്തിയ വനിതാ സംഘടനാ പ്രവര്‍ത്തകരെ തടയാന്‍ പോലീസിന് കഴിഞ്ഞില്ല.
വാച്ച് ആന്റ് വാര്‍ഡ് പെട്ടെന്നു തന്നെ ഗേറ്റ് അടച്ച് സമരക്കാര്‍ നിയമസഭയ്ക്കുള്ളിലേക്ക് കടക്കുന്നത് തടയാനായി. മുന്‍മന്ത്രി പി.കെ ശ്രീമതി, ടി.എന്‍ സീമ എം.പി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധക്കാര്‍ എത്തിയത്.
ആദ്യം അമ്പതോളം പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. ഇവരെ നേരിടാന്‍ കൂടുതല്‍ പോലീസ് എത്തിയതോടെ നിയമസഭയില്‍ നിന്നും ഇടത് വനിത എം.എല്‍.എമാരും സമരത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നു. അതിനിടെ, പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ചു വലിച്ചിഴച്ചുവെന്നാരോപിച്ചും പ്രതിഷേധമുയര്‍ന്നു. പ്രവര്‍ത്തകരുമായി കന്റോണ്‍മെന്റ് സ്‌റ്റേഷനിലേക്ക് പുറപ്പെട്ട ആദ്യ പോലീസ് വാഹനം തടഞ്ഞ് റോഡില്‍ കിടന്നാണ് വനിതാ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പോലീസ് കൂടുതല്‍ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കികൊണ്ടിരിക്കുകയാണ്.
ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരും സ്ഥലത്തെത്തും. പത്തുമണിയോടെ പ്രതിഷേധ പ്രകടനവും നടത്തുമെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു.












Click it and Unblock the Notifications