പസഫിക് സമൂദ്രത്തില്‍ ഭൂചലനം, സുനാമി മുന്നറിയിപ്പ്

പാപുവ ന്യുഗിനിയ്ക്ക് കിഴക്കായി ആയിരത്തോളം ദീപുകള്‍ കൂടിചേര്‍ന്നതാണ് സോളമന്‍ഐലന്‍ഡ്‌സ്. കഴിഞ്ഞ രണ്ടുദിവസമായി ഈ പ്രദേശത്ത് ചെറിയ ചെറിയ കമ്പനങ്ങള്‍ ഉണ്ടായിരുന്നു. കിരാ കിരാ മേഖലയില്‍ നിന്നും 347 കിലോമീറ്റര്‍ അകലെയായി സമൂദ്രത്തില്‍ 5.8 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം.
പസഫിക് സുനാമി വാര്‍ണിങ് സെന്റര്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്രയും ശക്തമായ ചലനത്തില്‍ സുനാമി തിരമാലകള്‍ ഉണ്ടാകും. ഇവ അതിവേഗം തീരത്തെത്തുകയും ചെയ്യും. ന്യൂസിലാന്‍ഡ് മുന്നറിയിപ്പ് നല്‍കിയ രാജ്യങ്ങളുടെ പട്ടികയിലുണ്ട്.
സോളമന്‍ ഐലന്‍ഡ്‌സ്, വനൗടു, നൗറു, പാപുവ ന്യുഗിനി, ടുവാലു, ന്യു കാലിഡോനിയ, കോസ്‌റെ, ഫിജി, കിരിബാതി, വാലിസ്, ഫ്യൂച്ചന ഐലന്‍സ് പ്രദേശങ്ങളിലാണ് സുനാമി മുന്നറിയിപ്പ് നിലനില്‍ക്കുന്നത്.
സുനാമി തിരമാലകള്‍ ഉയര്‍ന്നിട്ടുണ്ടോയെന്ന കാര്യത്തില്‍ ഇതുവരെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. റേഡിയോ ന്യൂസിലാന്‍ഡ് പുറത്തുവിട്ട ഏറ്റവും പുതിയ ചിത്രത്തിലും കടല്‍ ശാന്തമാണ്.












Click it and Unblock the Notifications