ബിസിസിഐ നല്‍കേണ്ട ടാക്‌സ് 2300 കോടി

നികുതി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വേണ്ടി ബിസിസിഐ യോഗം ചെന്നൈയില്‍ ചേര്‍ന്നിരുന്നു. നോട്ടീസിനെ നിയപരമായി നേരിടാനാണ് തീരുമാനിച്ചത്. ഇതിനായി ഒരു കമ്മിറ്റി രൂപീകരിയ്ക്കുകയും ചെയ്തിട്ടുണ്ട്. സംഘടനയുടെ ട്രഷറര്‍ അജയ് ഷിര്‍കെയാണ് ടീമിനെ നയിക്കുക.
നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തിയതിനുശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മിറ്റിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡാണ് ഇന്ത്യയുടെത്. കോടികണക്കിന് വരുമാനമുള്ള ബോര്‍ഡ് നികുതിയടയ്ക്കുന്നതില്‍ വീഴ്ചവരുത്തുകയാണെന്ന ആരോപണം ശക്തമാണ്. പലപ്പോഴും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് രക്ഷപ്പെടുകയാണ് പതിവ്.
യുപിഎ മുന്നണിയിലെ കരുത്തനും കേന്ദ്രമന്ത്രിയുമായ ശരത്പവാറിനെ പോലുള്ളവരുടെ അകമഴിഞ്ഞ പിന്തുണ ബിസിസിഐയ്ക്കുണ്ട്.












Click it and Unblock the Notifications