നടി ഖുശ്ബുവിന്റെ വീടിന് നേരെ ആക്രമണം

ഡിഎംകെയുടെ സജീവ പ്രവര്‍ത്തകയായ ഖുശ്ബു അടുത്തിടെ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കരുണാനിധിയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ആക്രമണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
മകന്‍ സ്റ്റാലിനെ തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി കരുണാനിധി ഏതാനും നാള്‍ മുന്‍പ് ഒരു പൊതുപരിപാടിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടിക്ക് ഇക്കാര്യം തീരുമാനിക്കാന്‍ ജനാധിപത്യ വഴികളുണ്‌ടെന്നും പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സിലായിരിക്കും അടുത്ത അധ്യക്ഷനെ തിരഞ്ഞെടുക്കുകയെന്നുമായിരുന്നു ഖുശ്ബുവിന്റെ അഭിപ്രായം.
ഇതില്‍ പ്രകോപിതരായ പാര്‍ട്ടി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഡിഎംകെ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.












Click it and Unblock the Notifications