കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ഖുശ്ബുവിന്റെ വീടിന് നേരെ ആക്രമണം

  • By Ajith Babu
Google Oneindia Malayalam News

khushboo
ചെന്നൈ: തമിഴ്‌നടിയും ഡിഎംകെ പ്രവര്‍ത്തകയുമായ ഖുശ്ബുവിന്റെ ചെന്നൈയിലുള്ളിലുള്ള വീടിന് നേരെ ആക്രമണം. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവമുണ്ടായത്. ഇരുപതോളം പേര്‍ വരുന്ന സംഘം വീട്ടിലേക്കെത്തി ആക്രമണം നടത്തുകയായിരുന്നു. വീടിന്റെ ജനാലകള്‍ക്കു നേരെ ഇവര്‍ കല്ലേറ് നടത്തുകയും ചെയ്തു.

ഡിഎംകെയുടെ സജീവ പ്രവര്‍ത്തകയായ ഖുശ്ബു അടുത്തിടെ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കരുണാനിധിയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ആക്രമണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മകന്‍ സ്റ്റാലിനെ തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി കരുണാനിധി ഏതാനും നാള്‍ മുന്‍പ് ഒരു പൊതുപരിപാടിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടിക്ക് ഇക്കാര്യം തീരുമാനിക്കാന്‍ ജനാധിപത്യ വഴികളുണ്‌ടെന്നും പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സിലായിരിക്കും അടുത്ത അധ്യക്ഷനെ തിരഞ്ഞെടുക്കുകയെന്നുമായിരുന്നു ഖുശ്ബുവിന്റെ അഭിപ്രായം.

ഇതില്‍ പ്രകോപിതരായ പാര്‍ട്ടി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഡിഎംകെ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.

English summary
Actor-turned-politician Khushboo faced the ire of supporters of DMK heir apparent M.K. Stalin on Thursday as they held protests outside her residence over her statement on the next party chief.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X