രാമക്ഷേത്രം ബിജെപിയുടെ ബാധ്യത: രാജ്‌നാഥ് സിങ്
അലഹാബാദ്: അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള ബാധ്യത പാര്‍ട്ടിക്കുണ്ടെന്ന് ബിജെപി പ്രസിഡന്റ് രാജ്‌നാഥ് സിങ്. ഹൈന്ദവ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. രാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കുകയെന്നത് കോടികണക്കിനു വരുന്ന ഹിന്ദുക്കളുടെ സ്വപ്‌നമാണ്. ബിജെപി അത് യാഥാര്‍ത്ഥ്യമാക്കുക തന്നെ ചെയ്യും.
അലഹാബാദില്‍ വിശ്വഹിന്ദുപരിഷത്തിന്റെ കേന്ദ്ര ഉപദേശകസമിതി യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു രാജ്‌നാഥ് സിങ്. അഷോക് സിംഗാള്‍, പ്രവീണ്‍ തൊഗാഡിയ, യോഗി ആദിനാഥ്, ലക്ഷ്മികാന്ത് വാജ്‌പേയ് എന്നീ മുതിര്‍ന്ന വിഎച്ച്പി നേതാക്കളുമായി രാജ്‌നാഥ് സിങ് ചര്‍ച്ച നടത്തുന്നുണ്ട്.

ഹിന്ദു മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഒരാളാണ്. അതുകൊണ്ട് തന്നെ ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്നത് ഇഷ്ടമാണ്. ഇതിന് മറ്റൊരു രാഷ്ട്രീയനിറം നല്‍കേണ്ട കാര്യമില്ല. നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാട്ടുമോയെന്ന ചോദ്യത്തില്‍ നിന്നും രാജ്‌നാഥ് സിങ് സമര്‍ത്ഥമായി ഒഴിഞ്ഞുമാറി.
ഇക്കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് ഇതുസംബന്ധിച്ച തീരുമാനമെടുക്കും. പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റെടുത്തതിനുശേഷം രാജ്‌നാഥ് സിങ് ആദ്യമായാണ് നഗരത്തിലെത്തുന്നത്. സ്വീകരണപരിപാടികളിലെല്ലാം പാര്‍ട്ടി പ്രവര്‍ത്തകര്‍ മോഡിയ്ക്കുവേണ്ടി മുദ്രാവാക്യം വിളിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications