കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് അസ്ഹറിന്റെ പുതിയ കാമുകി?

Google Oneindia Malayalam News

Shannon
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ ആരാധകരുള്ള താരമായിരുന്നു മുഹമ്മദ് അസ്ഹറുദ്ദീന്‍. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഗീത ബിജ്‌ലാനിയും അസ്ഹറും തമ്മിലുള്ള ബന്ധമായിരുന്നു ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നത്. 14 വര്‍ഷത്തെ വിവാഹജീവിതത്തിനുശേഷം രണ്ടു പേരും വഴിപിരിഞ്ഞ വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നു.

പിന്നീട്, പകുതി വയസ്സുമാത്രം പ്രായമുള്ള ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുമായി ചേര്‍ത്തുകൊണ്ടാണ് ആദ്യം ഗോസിപ്പുകള്‍ പുറത്തിറങ്ങിയത്. എന്നാല്‍ കഴിഞ്ഞ കുറെ ദിവസമായി മറ്റൊരു പേര് ഉയര്‍ന്നു വരുന്നുണ്ട്. അസ്ഹറിന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയെന്ന നിലയിലാണ് മാധ്യമങ്ങള്‍ ഈ പേര് അവതരിപ്പിക്കുന്നത്. ദില്ലി ആസ്ഥാനമായി ബിസിനസ്സ് നടത്തുന്ന അമേരിക്കന്‍ പ്രവാസി ഷാനോണ്‍ മരിയ തല്‍വാര്‍.

ഫെബ്രുവരി എട്ടിന് 50 വയസ്സ് തികയുന്ന അസ്ഹറുദ്ദീന്‍ ആദ്യം വിവാഹം കഴിച്ചത് ഹൈദരാബാദുകാരിയായ നൗറീനെയാണ്. ഒമ്പതുവര്‍ഷത്തെ ജീവിതത്തിനുശേഷം ഇരുവരും വഴിപിരിഞ്ഞു. 1996ലാണ് മോഡലും നടിയുമായ സംഗീതയെ വിവാഹം കഴിച്ചത്. 2010ഓടുകൂടി ആ ബന്ധവും അവസാനിച്ചു. ജ്വാലഗുട്ടയുമായി അസ്ഹറിന്റെ പേര് മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നെങ്കിലും രണ്ടു പേരും ശക്തമായി നിരാകരിച്ചതോടെ ആ പുക അടങ്ങി.

ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നിന്നുള്ള എംപിയായ അസ്ഹറുദ്ദീന്‍ പുതിയ ബന്ധത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേ, ഞാനും അസ്ഹറും നല്ല കൂട്ടുകാരാണ്. അത് ഏത് തരത്തിലുള്ളതാണെന്ന് വിശദീകരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് ഷാനോണ്‍ ഈ ബന്ധത്തെ കുറിച്ച് പ്രതികരിച്ചത്.

English summary
Who is ex-cricketer Mohammad Azharudhin's new best friend?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X