മുംബൈയില്‍ പാലം തകര്‍ന്ന് മൂന്നു മരണം

അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപോയ മുഴുവന്‍ പേരെയും പുറത്തെടുത്തതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. വേണ്ടത്ര മുന്‍കരുതലില്ലാത്തെ നിര്‍മാണപ്രവര്‍ത്തികള്‍ നടത്തിയ കുറ്റത്തിന് ക്രമ്പനിക്കെതിരേ കേസെടുത്തിട്ടുണ്ട്.
പരിക്കേറ്റവരെ കൂപ്പര്‍, ദേശായ് ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. എട്ടു ഫയര്‍ എന്‍ജിനുകളും മൂന്നു ആംബുലന്‍സുകളും ബിഎംസി രക്ഷാപ്രവര്‍ത്തകരും തക്കസമയത്തെത്തിയതിനാലാണ് മരണസംഖ്യ കുറഞ്ഞത്.
അപകടത്തില്‍പെട്ട ഭൂരിഭാഗം പേരും തൊഴിലാളികള്‍ തന്നെയാണ്. അപകടത്തിനു കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അന്വേഷണം തുടങ്ങിയിട്ടുണ്ട്.പശ്ചിമബംഗാളിലെ ഡാര്‍ജ്‌ലിങ് ജില്ലയില്‍ ഒക്ടോബര്‍ 22ന് പാലം തകര്‍ന്നുവീണ് 32 പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 22ന് ഉത്തരാഖണ്ഡിലെ തെഹ്‌രി ജില്ലയിലും നിര്‍മാണത്തിനിടെ പാലം തകര്‍ന്നുവീണിരുന്നു.
അളകനന്ദ നദിയ്ക്കു കുറുകെ നിര്‍മ്മിക്കുകയായിരുന്ന പാലമാണ് തകര്‍ന്നത്. അന്ന് ആറു പേര്‍ മരിയ്ക്കുകയും 18 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications