കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയില്‍ പാലം തകര്‍ന്ന് മൂന്നു മരണം

Google Oneindia Malayalam News

Bridge Collapse
മുംബൈയിലെ അന്താരാഷ്ട്രവിമാനത്താവളത്തിനു സമീപം നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്നുവീണ് മൂന്നു പേര്‍ മരിച്ചു. ഏഴുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്.

അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപോയ മുഴുവന്‍ പേരെയും പുറത്തെടുത്തതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. വേണ്ടത്ര മുന്‍കരുതലില്ലാത്തെ നിര്‍മാണപ്രവര്‍ത്തികള്‍ നടത്തിയ കുറ്റത്തിന് ക്രമ്പനിക്കെതിരേ കേസെടുത്തിട്ടുണ്ട്.

പരിക്കേറ്റവരെ കൂപ്പര്‍, ദേശായ് ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. എട്ടു ഫയര്‍ എന്‍ജിനുകളും മൂന്നു ആംബുലന്‍സുകളും ബിഎംസി രക്ഷാപ്രവര്‍ത്തകരും തക്കസമയത്തെത്തിയതിനാലാണ് മരണസംഖ്യ കുറഞ്ഞത്.

അപകടത്തില്‍പെട്ട ഭൂരിഭാഗം പേരും തൊഴിലാളികള്‍ തന്നെയാണ്. അപകടത്തിനു കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അന്വേഷണം തുടങ്ങിയിട്ടുണ്ട്.പശ്ചിമബംഗാളിലെ ഡാര്‍ജ്‌ലിങ് ജില്ലയില്‍ ഒക്ടോബര്‍ 22ന് പാലം തകര്‍ന്നുവീണ് 32 പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 22ന് ഉത്തരാഖണ്ഡിലെ തെഹ്‌രി ജില്ലയിലും നിര്‍മാണത്തിനിടെ പാലം തകര്‍ന്നുവീണിരുന്നു.

അളകനന്ദ നദിയ്ക്കു കുറുകെ നിര്‍മ്മിക്കുകയായിരുന്ന പാലമാണ് തകര്‍ന്നത്. അന്ന് ആറു പേര്‍ മരിയ്ക്കുകയും 18 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

English summary
Three persons were killed on Wednesday night while several others injured after a portion of an under-construction bridge collapsed near the international airport in Mumbai, officials said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X