റെയില്‍വേ നിരക്ക് വീണ്ടും വര്‍ധിപ്പിച്ചേക്കും

ബജറ്റില്‍ സാധാരണയാത്രക്കാരുടെ നിരക്കില്‍ വര്‍ധനവ് വരുത്താതെ എസി ത്രി ടയര്‍, ചെയര്‍കാര്‍, സ്ലീപ്പര്‍ ക്ലാസ്സുകളില്‍ മാത്രം വര്‍ധനവ് വരുത്താനാണ് ആലോചന. ഫെബ്രുവരി 15ന് ചേരുന്ന റെയില്‍വേ ജനറല്‍ മാനേജര്‍മാരും മന്ത്രി പവന്‍കുമാര്‍ ബന്‍സാലും പങ്കെടുക്കുന്ന യോഗം ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കും.
വ്യത്യസ്ത ക്ലാസ്സുകളില്‍ രണ്ടു മുതല്‍ പത്തുപൈസയുടെ വര്‍ധനവാണ് കഴിഞ്ഞ മാസം വരുത്തിയത്. എക്‌സ്പ്രസ്, മെയില്‍ ട്രെയിന്‍ യാത്രയ്ക്കുള്ള മിനിമം ചാര്‍ജ് 16 രൂപയില്‍ നിന്നും 27 രൂപയാക്കി ഉയര്‍ത്തിയിരുന്നു. സീസണ്‍ ടിക്കറ്റ് നിരക്കിലും ഗണ്യമായ വര്‍ധനവുണ്ടായി. മുന്‍ മന്ത്രിമാരായ ലാലു പ്രസാദ് യാദവും മമതാ ബാനര്‍ജിയും പത്തുവര്‍ഷത്തോളം ട്രെയിന്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നില്ല. ബന്‍സാല്‍ ചുമതലയേറ്റെടുത്തതിനുശേഷം 6600 കോടി രൂപ ലക്ഷ്യം വെച്ചുള്ള വര്‍ധനവാണ് പ്രഖ്യാപിച്ചത്.












Click it and Unblock the Notifications