Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഡി എന്തുകൊണ്ട് ശ്രീരാം കോളജ് തിരഞ്ഞെടുത്തു?

ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി തന്റെ ദില്ലി പ്രസംഗത്തിനുള്ള വേദിയായി ശ്രീരാം കോളജ് ഓഫ് കൊമേഴ്‌സ് തിരഞ്ഞെടുക്കാനുള്ള കാരണമെന്താണ്? കുട്ടികള്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വെ അനുസരിച്ചാണ് സംഘാടകര്‍ മോഡിയെ ക്ഷണിച്ചതെന്ന വാദം മാറ്റിനിര്‍ത്താം. ബിജെപിയിലെ കരുത്തനായ നേതാവിന് തലസ്ഥാനത്ത് ഒരു റാലി തന്നെ സംഘടിപ്പിക്കാന്‍ കഴിയുമായിരുന്നു. പിന്നെ എന്തുകൊണ്ട്?

ശ്രീരാം കോളജ് കൊമേഴ്‌സ് ഒരു സ്‌പെഷ്യലൈസ്ഡ് സ്ഥാപനമാണ്. കൊമേഴ്‌സിലും ഇക്കോണമിക്‌സിലും മാത്രമാണ് ഇവിടെ ക്ലാസ്സുകളുള്ളത്. ന്യായമായും ഇവിടെയുള്ള വിദ്യാര്‍ത്ഥികള്‍ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് കൂടുതല്‍ താല്‍പ്പര്യമുള്ളവരായിരിക്കും. ഭാവിയില്‍ രാജ്യത്തെ സാമ്പത്തികമേഖലയില്‍ നിര്‍ണായ സ്വാധീനം ചെലുത്തുന്നവരായിരിക്കും.

Narendra Modi

ദില്ലിയിലെ മറ്റേത് വിദ്യാഭ്യാസ സ്ഥാപനത്തിലും ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചാല്‍ മികച്ച പിന്തുണ ലഭിക്കാനുള്ള സാധ്യത കുറവാണ്. ദില്ലിയിലെ ഏറ്റവും ശക്തരായ ബിസിനസ് ഫാമിലിയാണ് കോളജ് ഭരിയ്ക്കുന്നത്. ഉയര്‍ന്ന മാര്‍ക്കുള്ളവര്‍ക്കു മാത്രമാണ് ഇവിടെ പ്രവേശനം ലഭിക്കുക. ചെറിയ പ്രതിഷേധങ്ങള്‍ പുറത്തുണ്ടായെങ്കിലും ചടങ്ങില്‍ പങ്കെടുത്ത എല്ലാവരും മോഡിയുടെ പ്രസംഗം ശ്രദ്ധയോടെ കേട്ടു. ആവേശത്തോടെ കൈയടിച്ചു. ഇന്ത്യ മുഴുവന്‍ ഇത് ലൈവായി കാണുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+