Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ പോലിസ് ഡ്യൂട്ടി ഇപ്പോഴും മാനത്തുനോക്കി

Night Patrol
കൊച്ചി: ആകാശത്ത് പൂര്‍ണചന്ദ്രനെ കാണുന്നതും പോലിസിന്റെ രാത്രി ഡ്യൂട്ടി ഷെഡ്യൂളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് കൊച്ചി പോലിസ് ഇപ്പോഴും വിശ്വസിക്കുന്നത്. ബന്‍ഡി ചോറിനെ പോലുള്ള ഹൈടെക് കള്ളന്മാരുള്ള കാലത്താണ് ഈ 'കാലഹരണപ്പെട്ടരീതി'യെന്നതാണ് രസകരമായ കാര്യം. ടൈംസ് ഓഫ് ഇന്ത്യയാണ് കൊച്ചി പോലിസ് പെട്രോളിങിനെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.

നല്ല നിലാവുള്ള ദിവസങ്ങളേക്കാള്‍ അമാവാസി ദിവസങ്ങളിലാണ് കള്ളന്മാര്‍ പുറത്തിറങ്ങാന്‍ സാധ്യതയുള്ളതെന്ന പഴയ വിശ്വാസം തന്നെയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇതിനെ സാധൂകരിയ്ക്കാന്‍ പോലിസിന്റെ കൈയില്‍ തെളിവുകളുമുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ രാത്രികളില്‍ നടന്ന മോഷണകേസുകള്‍ 181 എണ്ണം മാത്രമാണുള്ളത്. അതുകൊണ്ട് ഈ രീതിയില്‍ വലിയ തെറ്റില്ലെന്നാണ് പല സീനിയര്‍ ഉദ്യോഗസ്ഥരുടെയും അഭിപ്രായം.

ഷെഡ്യൂളിങിനെ പുതിയ പശ്ചാത്തലത്തില്‍ വിലയിരുത്തേണ്ട കാര്യമില്ലെന്നാണ് സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ടി ഗോപാലകൃഷ്ണ പിള്ള പറയുന്നത്. വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന രീതിയാണിത്. നിലാവുള്ള രാത്രിയേക്കാള്‍ കൂടുതല്‍ പോലിസിനെ പെട്രോളിങിന് നിയോഗിക്കുന്നത് ഇരുണ്ട രാത്രികളിലാണ്. എന്നാല്‍ പുതിയ തലമുറയിലെ ഉദ്യോഗസ്ഥര്‍ക്ക് ഇതിനോട് യോജിപ്പില്ല. മോഷ്ടിക്കാനും കുറ്റം ചെയ്യാനുമെത്തുന്നവര്‍ ഇപ്പോള്‍ നിലാവുണ്ടോയെന്ന് നോക്കാറില്ലെന്ന നിലപാടാണ് അവര്‍ക്കുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+