നമ്പറില്ലാത്ത കെട്ടിടങ്ങള്‍ക്കും വൈദ്യുതി കണക്ഷന്‍

പ്രസ്തുത സ്ഥാപനങ്ങള്‍ ഇതേ ആവശ്യങ്ങള്‍ക്കായി അഞ്ചുവര്‍ഷം തുടര്‍ച്ചയായി അവിടെത്തന്നെ സ്ഥിതി ചെയ്യുകയായിരുന്നു എന്ന രേഖ ഹാജരാക്കിയാല്‍ മതിയെന്ന ഉത്തരവിലാണ് സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്. മേല്‍ സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി കെഎസ്ഇബി. ചില കടുത്ത നിബന്ധനകള്‍ വച്ചിരുന്നത് ഉപഭോക്താക്കള്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടാകുകയും പരാതിക്ക് കാരണമാകുകയും ചെയ്തിരുന്നു.
ഇത്തരം പരാതികള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി കൃത്യമായി രേഖ ഹാജരാക്കാന്‍ കഴിയാത്ത സ്ഥാപനങ്ങളില്‍ ബന്ധപ്പെട്ട അസിസ്‌റന്റ് എഞ്ചിനീയര്‍ അന്വേഷണം നടത്തുകയും ന്യായമെന്നു കണ്ടാല്‍ വൈദ്യുതി കണക്ഷന്‍ അനുവദിക്കാമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കാനും കെഎസ്ഇബി.ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫലത്തില്‍ ഈ ഭേദഗതി നമ്പറില്ലാത്ത കെട്ടിടങ്ങളിലും വൈദ്യുതി കണക്ഷന്‍ അനുവദിക്കാനുള്ള പച്ചക്കൊടിയാണ്.












Click it and Unblock the Notifications