കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നമ്പറില്ലാത്ത കെട്ടിടങ്ങള്‍ക്കും വൈദ്യുതി കണക്ഷന്‍

Google Oneindia Malayalam News

KSEB
തിരുവനന്തപുരം: വൈദ്യുതി വകുപ്പില്‍ നമ്പരുകള്‍ ലഭിച്ചിട്ടില്ലാത്ത കെട്ടിടങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവില്‍ ഭേദഗതി വരുത്തി. നമ്പരുകള്‍ ലഭിച്ചിട്ടില്ലാത്ത കെട്ടിടങ്ങളില്‍ ഉള്ള അമ്പലങ്ങള്‍, മുസ്‌ളീം ദേവാലയങ്ങള്‍, ക്രിസ്ത്യന്‍ പള്ളികള്‍, നിയമസഭയില്‍ അംഗത്വമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍, മുതലായ ഇടങ്ങളില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനാണ് ഈ ഭേദഗതി.

പ്രസ്തുത സ്ഥാപനങ്ങള്‍ ഇതേ ആവശ്യങ്ങള്‍ക്കായി അഞ്ചുവര്‍ഷം തുടര്‍ച്ചയായി അവിടെത്തന്നെ സ്ഥിതി ചെയ്യുകയായിരുന്നു എന്ന രേഖ ഹാജരാക്കിയാല്‍ മതിയെന്ന ഉത്തരവിലാണ് സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്. മേല്‍ സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി കെഎസ്ഇബി. ചില കടുത്ത നിബന്ധനകള്‍ വച്ചിരുന്നത് ഉപഭോക്താക്കള്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടാകുകയും പരാതിക്ക് കാരണമാകുകയും ചെയ്തിരുന്നു.

ഇത്തരം പരാതികള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി കൃത്യമായി രേഖ ഹാജരാക്കാന്‍ കഴിയാത്ത സ്ഥാപനങ്ങളില്‍ ബന്ധപ്പെട്ട അസിസ്‌റന്റ് എഞ്ചിനീയര്‍ അന്വേഷണം നടത്തുകയും ന്യായമെന്നു കണ്ടാല്‍ വൈദ്യുതി കണക്ഷന്‍ അനുവദിക്കാമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കാനും കെഎസ്ഇബി.ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫലത്തില്‍ ഈ ഭേദഗതി നമ്പറില്ലാത്ത കെട്ടിടങ്ങളിലും വൈദ്യുതി കണക്ഷന്‍ അനുവദിക്കാനുള്ള പച്ചക്കൊടിയാണ്.

English summary
Now KSEB can give new connections in un registered buildings also. New goverment order came.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X