ടിപി വധം: മണിയെ ചോദ്യം ചെയ്യണമെന്ന് രമ

എന്നാല്‍ ഒഞ്ചിയത്തെ സമാധാനഅന്തരീക്ഷം തകര്‍ക്കുന്ന തരത്തിലുള്ള പ്രസംഗമാണ് മണി കഴിഞ്ഞ ദിവസം ഓര്‍ക്കാട്ടേരിയില്‍ നടത്തിയതെന്ന് അവര്‍ കുറ്റപ്പെടുത്തി. സിപിഎം പ്രവര്‍ത്തകര്‍ക്ക് അക്രമത്തിന് ആഹ്വാനം നല്‍കുന്നതായിരുന്നു പ്രസംഗം. ഈ വിഷയം അധികൃതര്‍ ഗൗരവമായി കാണണമെന്ന് രമ ആവശ്യപ്പെട്ടു.
ഒഞ്ചിയത്തെ പാര്‍ട്ടിയുടെ പ്രതിരോധം ശരിയാണെന്ന് എം.എം.മണി ഓര്‍ക്കാട്ടേരിയില്‍ സി.പി.എം സംഘടിപ്പിച്ച ഞേറലാട്ട് അനന്തന്‍ അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിച്ചിരുന്നു.
പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ചെറുത്തു നില്‍ക്കും. ഇങ്ങോട്ടു ഗുണ്ടായിസം കാണിച്ചാല്‍ പ്രതിരോധിക്കാന്‍ അവകാശമുണ്ട്. തല്ലു കൊണ്ടു മടുക്കുന്‌പോള്‍ അടികൊണ്ട് ചത്തു വീണ സഖാവിന്റെ പിന്മുറക്കാര്‍ ചിലപ്പോള്‍ ചെറുത്തു നിന്നെന്നു വരും. അത് ശരിയും അനിവാര്യതയുമാണ്. ഓഞ്ചിയത്ത് നടന്നത് അതാണ് എന്നാണ് എം.എം.മണി പ്രസംഗിച്ചത്.












Click it and Unblock the Notifications