ദളിതര്‍ അനാഥരെ കല്യാണം കഴിക്കുന്നത് വെളുപ്പ് കണ്ട്

കേരളസാഹിത്യ അക്കാദമി അംഗമായി ചുമതലയേറ്റ ബേബി തോമസിന് സുഹൃത്തുക്കള്‍ നല്‍കിയ സ്വീകരണചടങ്ങിലാണ് പി.സി.ജോര്‍ജിന്റെ വിവാദ പരാമര്‍ശങ്ങളുണ്ടായത്.
നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ നിയമസഭയില്‍ നിന്നിറങ്ങിപ്പോയ പ്രതിപക്ഷാംഗങ്ങളെ തെണ്ടികളെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ് വിളിച്ചുവെന്നാണ് ആരോപണം.നന്ദിപ്രമേയ ചര്‍ച്ചയില്‍ ദളിതുകളെപ്പറ്റി ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
ദളിതര്‍ക്ക് ഐഎഎസ് പദവികളില്‍ എത്താന്‍ കഴിയാത്തതു മത്സര പരീക്ഷകളില്‍ പിന്നോട്ടു പോകുന്നതിനാലാണ്. ഈ സാഹചര്യത്തില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഉണ്ടാക്കണമെന്നാണു തന്റെ അഭിപ്രായം. ഇക്കാര്യം നന്ദി പ്രമേയ ചര്‍ച്ചയില്‍ പറയാന്‍ ശ്രമിക്കുന്നതിനിടെ കൂവികൊണ്ട് തെണ്ടികള്‍ ഇറങ്ങിപ്പോയെന്നു പ്രതിപക്ഷത്തെ പരാമര്‍ശിച്ചു പി.സി. ജോര്‍ജ് പറഞ്ഞു.
ഉന്നത സ്ഥാനത്ത് എത്തിയ ദളിത് വിഭാഗക്കാര്‍ അനാഥ പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നതിനെയും അദ്ദേഹം പരിഹസിച്ചിരുന്നു. ഇവര്‍ വെളുത്തവരായതു കൊണ്ടാണ് അനാഥ പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നത്.
ദളിത് വിഭാഗത്തിന്റെ പുരോഗതിക്കു തടസം നില്‍ക്കുന്നതു ഉന്നതസ്ഥാനത്തെത്തിയ ദളിതര്‍ തന്നെയാണ്. അനാഥ മന്ദിരത്തിലെ കുഞ്ഞുങ്ങള്‍ ഏത് വിധത്തില്‍ ഉണ്ടായതാണെന്നു പറഞ്ഞാല്‍ നാണക്കേട് ആകുമെന്നതിനാല്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇക്കാര്യം നന്ദിപ്രമേയ ചര്‍ച്ചയില്‍ പറയാന്‍ ശ്രമിക്കുന്നതിന് മുമ്പ് കൂവിക്കൊണ്ട് തെണ്ടികള്‍ ഇറങ്ങിപ്പോയെന്നാണ് പ്രതിപക്ഷത്തെ പരാമര്‍ശിച്ച് പി.സി.ജോര്‍ജ്ജ് പറഞ്ഞത്.
<center><iframe width="600" height="500" src="http://www.youtube.com/embed/yrA4_5A8nzg" frameborder="0" allowfullscreen></iframe></center>












Click it and Unblock the Notifications