9കാരി പ്രസവിച്ചു; കുട്ടിക്കാമുകന്‍ മുങ്ങി

എട്ടാം വയസിലാണ് ബാലിക ഗര്‍ഭിണിയായത്. കുഞ്ഞിനു 2.7 കിലോഗ്രാം തൂക്കമുണ്‌ടെന്നും ഇരുവരും സുരക്ഷിതരാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 17കാരനാണ് കുഞ്ഞിന്റെ അച്ഛനെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാള്‍ തന്റെ കാമുകനാണെന്നും പെണ്‍കുട്ടി പറയുന്നു.
ബാലിക ഗര്‍ഭിണിയാണെന്ന വാര്‍ത്ത അറിഞ്ഞതു മുതല്‍ കുട്ടിക്കാമുകന്‍ ഒളിവില്‍പ്പോയിരിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 17കാരനെതിരെ ബലാത്സംഗക്കേസ് ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രസവം കഴിഞ്ഞ് അമ്മയും കുഞ്ഞും ആശുപത്രി വിട്ടെങ്കിലും അണുബാധ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ക്കു സാധ്യത കൂടുതലാണെന്നതിനാല്‍ ഡോക്ടാര്‍മാരുടെ നിരീഷണത്തിലാണ് ഇരുവരും.
1939ല്‍ ആണ്‍കുഞ്ഞിനു ജന്മം നല്‍കിയ പെറുവിലെ അഞ്ചര വയസുകാരിയാണ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ. കഴിഞ്ഞ വര്‍ഷം കൊളംബിയയില്‍ പത്തുവയസുകാരി പ്രസവിച്ചിരുന്നു.












Click it and Unblock the Notifications