കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം മതത്തിലേക്ക് മാറിയതുകൊണ്ട് സംവരണംകിട്ടില്ല

Google Oneindia Malayalam News

Madras HC
ചെന്നൈ: സംവരണം കിട്ടുമെന്ന് കരുതി ഇനിയാരും മതം മാറാന്‍ നോക്കണ്ട. മുസ്ലീം മതത്തിലേക്ക് മാറിയ ഫാത്തിമ എന്ന യുവതി തന്നെ പിന്നോക്കവിഭാഗക്കാരിയായി പരിഗണിയ്ക്കണമെന്നാവശ്യപ്പെട്ട നല്‍കിയ ഹരജിയില്‍ മദ്രാസ് ഹൈക്കോടതിയാണ് വിധി പ്രസ്താവിച്ചത്.

വിവാഹത്തിന് മുമ്പ് യുവതി ഹിന്ദുവായിരുന്നു. ഉയര്‍ന്ന വിഭാഗമായ സെങ്കുന്താര്‍ സമുദായത്തില്‍ പെട്ട ഇവര്‍ മുസ്ലീം യുവാവിനെ വിവാഹം കഴിച്ചതോടെയാണ് മതം മാറിയത്. വിവാഹം കൊണ്ട് മാത്രം സമുദായം മാറാനാവില്ല. വിവാഹത്തിലൂടെ ചാര്‍ത്തികൊടുക്കേണ്ട ഒന്നല്ല സമുദായം. ഇത്തരം ആവശ്യങ്ങളെ പ്രോത്സാഹിപ്പിക്കാനാവില്ല. ജനിക്കുന്നത് ഏത് സമുദായത്തിലാണ് അതുമാത്രമായിരിക്കണം സംവരണത്തിനുള്ള മാനദണ്ഡം.

മുസ്ലീം ലാബെയ് സമുദായത്തില്‍ പെട്ട മുഹമ്മദ് അസദിനെ 2006ലാണ് യുവതി വിവാഹം കഴിച്ചത്. മുസ്ലീം മതത്തിലേക്ക് മാറിയതിനുശേഷം ഫാത്തിമ എന്നു പേര് സ്വീകരിക്കുകയും ചെയ്തു. അതിനുശേഷം പത്രങ്ങളിലും ഗസറ്റിലും പേര് മാറ്റിയതിയായി പ്രസീദ്ധീകരിച്ചതിനുശേഷമായിരുന്നു യുവതി അവകാശവാദവുമായി രംഗത്തെത്തിയത്.

തമിഴ്‌നാട് പബ്ലിബ് സര്‍വീസ് കമ്മീഷന്‍ തന്നെ പിന്നോക്കവിഭാഗക്കാരിയായി അംഗീകരിച്ച് ജോലിക്ക് മുന്‍ഗണന നല്‍കണമെന്നായിരുന്നു ആവശ്യം. കാഞ്ചീപുരം തഹസില്‍ദാര്‍ യുവതി മുസ്ലീം സമുദായത്തിലാണെന്ന് വ്യക്തമാക്കി കൊണ്ട് സര്‍ട്ടിഫിക്കറ്റും നല്‍കിയിരുന്നു. ഈ സര്‍ട്ടിഫിക്കറ്റ് കോടതി റദ്ദാക്കി. ഇത്തരം ഒരു കേസില്‍ സുപ്രിംകോടതിയെടുത്ത തീരുമാനവും ജസ്റ്റീസ് ചന്ദ്രു തന്റെ വിധിന്യായത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

English summary
Muslim convert can’t get backward class status, rules Madras high court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X