നാലുവര്‍ഷം കൊണ്ട് ഒരു ലക്ഷം കുട്ടികള്‍ മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ ശിശുമരണ നിരക്ക് അധിവേഗം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 4 വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തിലേറെ കുട്ടികളാണ് മഹാരാഷ്ട്രയില്‍ മാത്രം മരിച്ചത്. കേന്ദ്ര ഗവണ്മെന്റില് നിന്നുള്ള ധനസഹായം ഏറ്റവും കൂടുതല്‍ വിനിയോഗിക്കുന്നതും മഹാരാഷ്ട്രയിലാണ്. എന്നിട്ടും എന്തുകൊണ്ട് ശിശു മരണനിരക്ക് കുടുന്നു എന്നത് ആശങ്കാജനകമായ കാര്യമാണ്. കേന്ദ്ര ധനസഹായം കൃത്യമായി വിനിയോഗിക്കുന്നുണ്ടോ എന്ന ചോദ്യവും ഇവിടെ ഉയരുകയാണ്.
പോഷകാഹാര കുറവ്, ഗോയിറ്റര്‍, വിറ്റാമിനുകളുടെ അഭാവം എന്നിവയാണ് പ്രധാനമായും കുട്ടികളെ ബാധിക്കുന്ന രോഗങ്ങള്‍. ഗവണ്മെന്റ് അനുവദിക്കുന്ന ഫണ്ട് കൃത്യമായി ഉപയോഗിക്കുകയാണെങ്കില്‍ ഇത് പരിധിയില്‍ കൂടുതല്‍ തടയാന്‍ നമ്മുക്ക് കഴിയും. ഈ 21ാം നൂറ്റാണ്ടിലും മഹരാഷ്ട്രയിലെ പലയിടങ്ങളിലും ഒറ്റപ്പെട്ട് നില്ക്കുന്ന ധാരാളം ഗ്രാമങ്ങള്‍ ഉണ്ട്. ചുരുങ്ങിയത് 25 കിലോമീറ്ററുകളെങ്കിലും താണ്ടിയാലേ ഒരു നല്ല പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്താന്‍ സാധിക്കൂ എന്ന അവസ്ഥ ഇന്ന് ഇന്ത്യയിടെ പലഭാഗങ്ങളിലും നേരിടുന്നുണ്ട്.
നന്ദുര്ഭാര് ജില്ലയില്‍ തന്നെ പോഷകാഹാരകുറവ് മൂലം 5,348 കുട്ടികളാണ് നാലു വര്‍ഷത്തിനുള്ളില്‍ മരണമടഞ്ഞത്. അതു പോലെ സംസ്ഥാനത്ത് 1,17000 കുട്ടികള്‍ ഈ വര്‍ഷങ്ങള്‍ക്കുള്ളില്‍ മരണപ്പെട്ടതായും കണക്കകള്് കാണിക്കുന്നു. അഞ്ചു വയസ്സിനു താഴെയുള്ള 1000 കുട്ടികളില്‍ 36 കുട്ടികള്‍ പോഷകാഹാര കുറവും അതു പോലെയുള്ള അസുഖങ്ങളാലും മരണപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മഹാരാഷ്ട്രയിലെ നന്ദുര്ഭാര്, ചന്ദ്രപൂര്‍, അമരാവതി, താനെ എന്നിവിടങ്ങളിലെ ശിശു മരണനിരക്ക് അടിസ്ഥാനത്തില്‍ ശിശുക്ഷേമ വികസനത്തിനായി കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ ശിശു ക്ഷേമ പദ്ധതി യു പി എ അദ്ധ്യക്ഷ സോണിയ ഗാന്ധി ഫെബ്രുവരി 6ന് ഉദ്ഘാടനം ചെയ്യ്തിരുന്നു.് അന്ന് 27 കോടി രൂപയാണ് കേന്ദ്രം വാഗ്ദാനം ചെയ്തത്.
മ
ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാര്. ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ ഗവണ്മെന്റ് നല്കുന്ന ഫണ്ടുകള്‍ എവിടെ പോകുന്നു? ഓരോ വര്‍ഷവും 1280 കോടി രൂപയാണ് ഇന്ത്യയിലെ കുട്ടികള്‍ക്കായി കേന്ദ്ര ഗവണ്മെന്റ് വാഗ്ദാനം ചെയ്യുന്നത്. പക്ഷേ ഇതു കൊണ്ട് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല എന്നു മാത്രമല്ല ദിനം പ്രതി ശിശു മരണ നിരക്ക് വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications