കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലുവര്‍ഷം കൊണ്ട് ഒരു ലക്ഷം കുട്ടികള്‍ മരിച്ചു

  • By Leena Thomas
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ ശിശുമരണ നിരക്ക് അധിവേഗം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 4 വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തിലേറെ കുട്ടികളാണ് മഹാരാഷ്ട്രയില്‍ മാത്രം മരിച്ചത്. കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നുള്ള ധനസഹായം ഏറ്റവും കൂടുതല്‍ വിനിയോഗിക്കുന്നതും മഹാരാഷ്ട്രയിലാണ്. എന്നിട്ടും എന്തുകൊണ്ട് ശിശു മരണനിരക്ക് കുടുന്നു എന്നത് ആശങ്കാജനകമായ കാര്യമാണ്. കേന്ദ്ര ധനസഹായം കൃത്യമായി വിനിയോഗിക്കുന്നുണ്ടോ എന്ന ചോദ്യവും ഇവിടെ ഉയരുകയാണ്.

പോഷകാഹാര കുറവ്, ഗോയിറ്റര്‍, വിറ്റാമിനുകളുടെ അഭാവം എന്നിവയാണ് പ്രധാനമായും കുട്ടികളെ ബാധിക്കുന്ന രോഗങ്ങള്‍. ഗവണ്‍മെന്റ് അനുവദിക്കുന്ന ഫണ്ട് കൃത്യമായി ഉപയോഗിക്കുകയാണെങ്കില്‍ ഇത് പരിധിയില്‍ കൂടുതല്‍ തടയാന്‍ നമ്മുക്ക് കഴിയും. ഈ 21ാം നൂറ്റാണ്ടിലും മഹരാഷ്ട്രയിലെ പലയിടങ്ങളിലും ഒറ്റപ്പെട്ട് നില്‍ക്കുന്ന ധാരാളം ഗ്രാമങ്ങള്‍ ഉണ്ട്. ചുരുങ്ങിയത് 25 കിലോമീറ്ററുകളെങ്കിലും താണ്ടിയാലേ ഒരു നല്ല പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്താന്‍ സാധിക്കൂ എന്ന അവസ്ഥ ഇന്ന് ഇന്ത്യയിടെ പലഭാഗങ്ങളിലും നേരിടുന്നുണ്ട്.

നന്ദുര്‍ഭാര്‍ ജില്ലയില്‍ തന്നെ പോഷകാഹാരകുറവ് മൂലം 5,348 കുട്ടികളാണ് നാലു വര്‍ഷത്തിനുള്ളില്‍ മരണമടഞ്ഞത്. അതു പോലെ സംസ്ഥാനത്ത് 1,17000 കുട്ടികള്‍ ഈ വര്‍ഷങ്ങള്‍ക്കുള്ളില്‍ മരണപ്പെട്ടതായും കണക്കകള്‍് കാണിക്കുന്നു. അഞ്ചു വയസ്സിനു താഴെയുള്ള 1000 കുട്ടികളില്‍ 36 കുട്ടികള്‍ പോഷകാഹാര കുറവും അതു പോലെയുള്ള അസുഖങ്ങളാലും മരണപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മഹാരാഷ്ട്രയിലെ നന്ദുര്‍ഭാര്‍, ചന്ദ്രപൂര്‍, അമരാവതി, താനെ എന്നിവിടങ്ങളിലെ ശിശു മരണനിരക്ക് അടിസ്ഥാനത്തില്‍ ശിശുക്ഷേമ വികസനത്തിനായി കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ ശിശു ക്ഷേമ പദ്ധതി യു പി എ അദ്ധ്യക്ഷ സോണിയ ഗാന്ധി ഫെബ്രുവരി 6ന് ഉദ്ഘാടനം ചെയ്യ്തിരുന്നു.് അന്ന് 27 കോടി രൂപയാണ് കേന്ദ്രം വാഗ്ദാനം ചെയ്തത്.

ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാര്‍. ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ ഗവണ്‍മെന്റ് നല്‍കുന്ന ഫണ്ടുകള്‍ എവിടെ പോകുന്നു? ഓരോ വര്‍ഷവും 1280 കോടി രൂപയാണ് ഇന്ത്യയിലെ കുട്ടികള്‍ക്കായി കേന്ദ്ര ഗവണ്‍മെന്റ് വാഗ്ദാനം ചെയ്യുന്നത്. പക്ഷേ ഇതു കൊണ്ട് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല എന്നു മാത്രമല്ല ദിനം പ്രതി ശിശു മരണ നിരക്ക് വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.

English summary
In Maharashtra, Over 1 lakh children dead in 4 years, govt funds make no impact
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X