കുര്യന്റെ കാര്യം സോണിയ തീരുമാനിക്കും

കുര്യന്‍ വെള്ളിയാഴ്ച തന്നെ സോണിയയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. കൂടിക്കാഴ്ചയ്ക്ക് കുര്യന്‍ അനുമതി തേടിയിട്ടുണ്ട്.
സൂര്യനെല്ലി കേസില്‍ കുര്യനെതിരെ തുടരന്വേഷണമെന്ന ആവശ്യവുമായി ഇടതുപക്ഷം പ്രക്ഷോഭം ശക്തമാക്കുന്ന സാഹചര്യത്തിലാണ് കുര്യന്‍ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിരിക്കുന്നത്. കേസില്‍ നിയമപരാമായി മുന്നോട്ടുപോകുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇതിനിടെ സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മ കഴിഞ്ഞ ദിവസം സോണിയാ ഗന്ധിക്ക് കത്തെഴുതിയിതും പ്രശ്‌നത്തിന് പുതിയമാനം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പാര്‍ലമെന്റ് സമ്മേളനത്തിനു മുമ്പെ വിഷയത്തില്‍ തീരുമാനമെടുക്കണമെന്ന സമ്മര്‍ദ്ദത്തിലാണ് കോണ്‍ഗ്ര്‌സ നേതൃത്വം. രാജ്യത്തെ പ്രധാനപ്രതിപക്ഷ പാര്‍ട്ടിയായ ബിിജെപി ഇക്കാര്യത്തില്‍ മൗനം പാലിയ്ക്കുകയാണെങ്കിലും വിഷയം ദേശീയരാഷ്ട്രീയത്തില്‍ ചര്‍ച്ചയായാല്‍ അത് വലിയ ക്ഷീണമാകുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തിരിച്ചറിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications