'തെണ്ടി' പ്രയോഗം: ജോര്‍ജ് മാപ്പുപറഞ്ഞു

താനൊരു ഗ്രാമീണനാണ്. ഗ്രാമീണ ഭാഷയിലാണ് താന്‍ സംസാരിക്കാറുള്ളത്. താന്‍ തിരുവനന്തപുരം പ്രസ് കഌില്‍ നടത്തിയ പ്രസംഗം കേള്‍ക്കാനെത്തിയവരില്‍ അധികവും ദളിത് വിഭാഗത്തില്‍പെട്ടവരായിരുന്നു. തന്റെ പ്രസംഗം കൈയ്യടിയോടെയാണ് ശ്രവിച്ചത്. അതിനിടെ ഒരു വാക്ക് അബദ്ധത്തില്‍വന്നുപോയി. ഇതില്‍ ഖേദമുണ്ട്. ആരെയും അറിഞ്ഞുകൊണ്ട് അപമാനിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ജോര്‍ജ് അറിയിച്ചു.
്എന്നാല്‍ ഖേദപ്രകടനം മാത്രംപോര ജോര്‍ജിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ ബഹളം വച്ചു. ഇതേതുടര്‍ന്ന് സഭാ നടപടികള്‍് നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കര്‍ അറിയിച്ചു.
പ്രതിപക്ഷ സമാജികരെ അപമാനിച്ച ചീഫ് വിപ്പ് പി.സി ജോര്‍ജിനെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനാണ് സബ്മിഷന്‍ ഉന്നയിച്ചത്. വി.എസിന്റെ ആരോപണത്തിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ജോര്‍ജ് അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് തന്റെ വിശ്വാസമെന്ന് ന്യായീകരിച്ചു. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.
വിഷയത്തില്‍ വി.എസ് സുനില്‍കുമാര്‍ എംഎല്‍എ നേരത്തെ പി.സി ജോര്‍ജിനെതിരേ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച സബ്മിഷനായി പ്രതിപക്ഷ നേതാവ് ഈ വിഷയം ഉന്നയിച്ചത്.
ജോര്‍ജ് നടത്തിയെന്നു പറയുന്ന പരാമര്‍ശം താന്‍ ശ്രദ്ധിച്ചിരുന്നില്ല. എങ്കിലും പൊതുവേദികളില്‍ സംസാരിക്കുമ്പോള്‍ പൊതുപ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നാണ് തനിക്കു പറയാനുള്ളത്. ആയിരം കണ്ണുകള്‍ നമ്മെ വീക്ഷിക്കുന്നുണ്ടെന്ന് ഓര്‍മ്മവേണം. പൊതുപ്രവര്‍ത്തകരെ കുറിച്ചല്ല, ആരെകുറിച്ചും മോശമായ പദപ്രയോഗങ്ങള്‍ പാടില്ലെന്നാണ് തന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്നാണ് ജോര്‍ജ് നിരുപാധികം സഭയോട് ഖേദംപ്രകടിപ്പിച്ചത്. എന്നാല്‍ ജോര്‍ജിനെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനിന്നതോടെ ബഹളം രൂക്ഷമാകുകയും സ്പീക്കര്‍ സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കുകയുമായിരുന്നു.












Click it and Unblock the Notifications