കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുര്യനു മുകളില്‍ രാജിവെയ്ക്കാന്‍ സമ്മര്‍ദ്ദം

Google Oneindia Malayalam News

PJ Kurien
ദില്ലി: സൂര്യനെല്ലി കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പിജെ കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം രാജിവെയ്ക്കാന്‍ സാധ്യത. വിഷയം ദേശീയ ചാനലുകള്‍ ഏറ്റെടുത്തതോടുകൂടി തന്നെ കോണ്‍ഗ്രസ് നേതൃത്വം കുര്യനെതിരേ മുഖം തിരിയ്ക്കാന്‍ തുടങ്ങിയിരുന്നു. സംസ്ഥാന നേതൃത്വവും കുര്യന് അനുകൂലമായ നിലപാടല്ല ഇപ്പോള്‍ കൈകൊള്ളുന്നത്.

സുപ്രിം കോടതി പുറപ്പെടുവിച്ച പുതിയ വിധിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ ആരോപണങ്ങള്‍ ഗൗരവമായി കാണാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും മറ്റു മുതിര്‍ന്ന നേതാക്കളും നിര്‍ബന്ധിതരായിട്ടുണ്ട്. ബജറ്റ് സമ്മേളനം തുടങ്ങാന്‍ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. സമ്മേളനത്തിന് തൊട്ടുമുമ്പ് കുര്യന്റ രാജിവാങ്ങി മുഖം രക്ഷിയ്ക്കാനായിരിക്കും കോണ്‍ഗ്രസ് ശ്രമിക്കുക.

സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ക്കെതിരേയുള്ള ബില്ലും മറ്റും പരിഗണനയ്‌ക്കെത്തുമ്പോള്‍ കുര്യനെ പോലൊരാള്‍ സഭ നിയന്ത്രിക്കുന്നതിനെതിരേ പ്രതിപക്ഷം ശക്തമായി രംഗത്തെത്തുമെന്ന കാര്യം ഉറപ്പാണ്. ബിജെപി ദേശീയ നേതൃത്വം കുര്യന്‍ രാജിവെയ്‌ക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിലും അത് ഉടന്‍ മാറ്റേണ്ടി വരുമെന്നുറപ്പാണ്. കാരണം സംസ്ഥാന ഭാരവാഹികള്‍ വളരെ ശക്തമായി തന്നെ ഈ വിഷയം ഉയര്‍ത്തുന്നുണ്ട്.

കൂടാതെ കഴിഞ്ഞ 17 വര്‍ഷമായി പെണ്‍കുട്ടി ഉയര്‍ത്തുന്ന ആരോപണവുമായി ബന്ധപ്പെട്ട് പിജെ കുര്യനെ കുറിച്ച് ഒരു അന്വേഷണവും ഇതുവരെ നടന്നിട്ടില്ല. കൂര്യനെ പ്രതിചേര്‍ക്കേണ്ട കാര്യമില്ലെന്ന് കോടതി പ്രഖ്യാപിക്കാനിടയാക്കിയ സാക്ഷികളില്‍ ഭൂരിഭാഗം പേരും കളം മാറി ചവിട്ടി കഴിഞ്ഞു. എന്‍എസ്എസ് സെക്രട്ടറി സുകുമാരന്‍ നായരുടെ മൊഴിമാത്രമാണ് ഇപ്പോള്‍ കുര്യന് അനുകൂലമായിട്ടുള്ളത്.

English summary
Pressure is mounting on Deputy Chairman of Rajya Sabha P.J. Kurien to resign from the post as Left parties and the Kerala State unit of the Bharatiya Janata Party have stepped up protests demanding re-investigation of the Suryanelli rape case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X