വനിത എംഎല്‍എമാര്‍ക്ക് ശാസന

പ്രതിപക്ഷ എംഎല്‍എമാരായ കെ.കെ. ലതിക, അയിഷാ പോറ്റി, കെ.എസ്. സലീഖ, ജമീല പ്രകാശം എന്നിവരാണു സഭയെ ഞെട്ടിപ്പിച്ചുകൊണ്ടു സ്പീക്കറുടെ പോഡിയത്തിലേക്ക് ഇരച്ചുകയറിയത്. സ്പീക്കര്‍ക്കു ചുറ്റുംനിന്ന് ഞങ്ങള്‍ക്ക് നീതിവേണം, ഞങ്ങളെ സംരക്ഷിക്കു എന്നിങ്ങനെ മുദ്രവാക്യം വിളികളോടെ വ്യാഴാഴ്ച പ്രതിഷേധിച്ചത്.
എം.എല്‍.എമാര്‍ നിയമസഭയില്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാര്‍ത്തികേയന്‍ ചൂണ്ടിക്കാട്ടി. സ്പീക്കറുടെ ചെയറിന് സമീപം കയറിയത് ദൗര്‍ഭാഗ്യകരമായി പോയി. ഇത് സഭയോടുള്ള അനാദരവാണെന്നും സ്പീക്കര്‍ പറഞ്ഞു. ഇത്തരം പെരുമാറ്റം ഇനി ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും കാര്‍ത്തികേയന്‍ മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലുണ്ടാ വിവാദസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സഭയെ സംഘര്‍ഷഭരിതമാക്കേണ്ടെന്ന നിലപാട് സ്വീകരിച്ചിരുന്നു ഇതിന്‍റെ ഭാഗമായി സഭയില്‍ ബഹളം നടന്നാല്‍ സംരക്ഷണ വലയം തീര്‍ക്കാനായി വാച്ച് ആന്‍ഡ് വാര്‍ഡിനെ സഭയ്ക്കുള്ളില്‍ പ്രവേശിപ്പിച്ചിരുന്നില്ല. ഇതു ചെയറിന്‍റെ ബലഹീനതയായി കാണരുതെന്നു സ്പീക്കര്‍ പറഞ്ഞു.
രണ്ടു ദിവസം മുന്‍പു നാലു പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ പോഡിയത്തില്‍ പ്രവേശിച്ചിരുന്നു. നിയമസഭാ നടപടി ക്രമങ്ങള്‍ അനുസരിച്ചതു ചട്ടലംഘനവും സഭയോടുള്ള അനാദരവുമാണ്. എന്നിട്ടും നടപടി സ്വീകരിക്കാത്തതു സംഘര്‍ഷം ഒഴിവാക്കാന്‍ വേണ്ടിയാണെന്നു സ്പീക്കര്‍ പറഞ്ഞു.
പ്രതിപക്ഷം ഇത് ആവര്‍ത്തിച്ച സാഹചര്യത്തിലാണു ശാസിക്കാന്‍ നിര്‍ബന്ധിതനായതെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ പ്രതിപക്ഷ എംഎല്‍എമാരെ ശാസനയുടെ റൂളിങ് നടത്തിയതിനു പിന്തുണ പ്രഖ്യാപിച്ചു ഡെസ്കില്‍ അടിച്ച ഭരണപക്ഷ അംഗങ്ങളെ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ വിലക്കി. കൂടാതെ അടിയന്തര പ്രമേയം അവതരിപ്പിക്കുമ്പോള്‍ വട്ടം കൂടി നിന്നു സംസാരിച്ച ഭരണപക്ഷ അംഗങ്ങളുടെ പ്രവര്‍ത്തിയില്‍ സ്പീക്കര്‍ നീരസം പ്രകടിപ്പിച്ചു












Click it and Unblock the Notifications