Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂര്യനെല്ലി: കളിച്ചത് സിബി മാത്യൂസെന്ന് രാജന്‍

കോഴിക്കോട്: സൂര്യനെല്ലി കേസില്‍ നിര്‍ണായകവഴിത്തിരിവ്. കേസില്‍ പിജെ കുര്യനെ രക്ഷപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ് ചരടുവലിച്ചുവെന്നാണ് കേസിലെ സാക്ഷിയായ ബിജെപി നേതാവ് കെഎസ് രാജന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. താന്‍ നല്‍കിയ മൊഴി സിബി മാത്യൂസ് മാറ്റിയെന്ന് രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്.

സംഭവദിവസം വൈകിട്ട് കുര്യനെ തിരുവല്ലയിലെ അദ്ദേഹത്തിന്റെ സുഹൃത്ത് ഇടിക്കുളയുടെ വീട്ടില്‍ വെച്ച് കണ്ടുവെന്ന രാജന്റെയുള്‍പ്പെടെയുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസില്‍ നിന്നും കുര്യനെ ഒഴിവാക്കിയിരുന്നത്. കോടതികളില്‍ ഇത് നിര്‍ണായക തെളിവായിരുന്നു.

സംഭവദിവസം വൈകുന്നേരം 7 മണിയോടെ പി.ജെ കുര്യനെ തിരുവല്ലയില്‍ ഇടിക്കുളയുടെ വീട്ടില്‍ വെച്ച് കണ്ടതായിട്ടായിരുന്നു രാജന്റെ മൊഴിയായി രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ വൈകിട്ട് പി.ജെ കുര്യനെ തിരുവല്ലയില്‍ വെച്ചു കണ്ടുവോയെന്നാണ് സിബി മാത്യൂസ് തന്നോട് ചോദിച്ചതെന്നും അഞ്ച് മണിയോടെ കണ്ടുവെന്ന് താന്‍ മൊഴി നല്‍കുകയും ചെയ്തതായി രാജന്‍ പറഞ്ഞു.

അഞ്ച് മണിയോടെ ഇടിക്കുളയുടെ വീട്ടില്‍ കണ്ട പി. ജെ കുര്യന്‍ അപ്പോള്‍ യാത്ര പറഞ്ഞിറങ്ങുകയായിരുന്നു. എന്നാല്‍ ഏഴ് മണിക്കാണ് കണ്ടതെന്ന് സിബി മാത്യൂസ് മൊഴി തിരുത്തുകയായിരുന്നു. മൊഴി മാറ്റി പി.ജെ കുര്യനെ സഹായിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ച സിബി മാത്യൂസിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് കെ.എസ് രാജന്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരനുമൊത്തായിരുന്നു കെ.എസ് രാജന്റെ വാര്‍ത്താസമ്മേളനം.

ഇത്രയും കാലം ഇക്കാര്യം എന്തുകൊണ്ട് പറഞ്ഞില്ലെന്ന ചോദ്യത്തിന് സമയത്തിന്റെ കാര്യത്തില്‍ ഇപ്പോഴാണ് കൂടുതല്‍ വ്യക്തതയിലേക്ക് വരേണ്ടസാഹചര്യമുണ്ടായതെന്നായിരുന്നു രാജന്റെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+