കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയുധ കരാര്‍: സുബി മല്ലി അറസ്റ്റില്‍

  • By Ajith Babu
Google Oneindia Malayalam News

Suby Mally
കൊച്ചി: പ്രതിരോധ വകുപ്പിന് കീഴിലുള്ള ആയുധഫാക്ടറികളില് നിന്ന് കരാര്‍ നേടിയെടുക്കാന്‍ ഇടനിലക്കാരിയായി വര്‍ത്തിച്ച മുംബൈ സ്വദേശിനി സുബി മല്ലിയെ സിബിഐ അറസ്റ്റ് ചെയ്തു.

ഇവരെ മുംബൈയില്‍ നിന്നു കൊച്ചി സിബിഐ ഓഫിസിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

മുംബൈ അമര്‍നഗര്‍ ഷാസ്മിറ റോഡില്‍ പ്രവര്‍ത്തിക്കുന്ന സുബിഷി ഇംപെക്‌സ് െ്രെപവറ്റ് ലിമിറ്റഡ് (എസ്.ഐ.പി.എല്‍) ഉടമയായ സുബി മല്ലിയെ മൂന്ന് ദിവസങ്ങളോളം കൊച്ചിയില്‍ സി.ബി.ഐ സംഘം ചോദ്യം ചെയ്തിരുന്നു.

2012 ജനുവരിയില്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ഫോര്‍ജിങ്‌സ് ലിമിറ്റഡിന്റെ തൃശൂര്‍ അത്താണിയിലെ ഓഫിസിലാണ് സുബി മല്ലിയും ഡോ.ഷാനവാസും ഉള്‍പ്പെട്ട സംഘം ഗൂഢാലോചനക്ക് തുടക്കമിട്ടത്. പ്രതിരോധ വകുപ്പിലെ ഉന്നതരുമായി സുബി മല്ലിക്ക് അടുപ്പമുണ്ടെന്ന് മനസ്സിലാക്കിയ ഷാനവാസ്, ആവടിയിലെ ഹെവി വെഹിക്കിള്‍സ് ഫാക്ടറിയില്‍നിന്ന് സ്റ്റീല്‍ ഉപകരണങ്ങളും സ്‌പെയര്‍ പാര്‍ട്ടുകളും വില്‍പ്പന നടത്തുന്നതിനുള്ള കരാറാണ് ആദ്യം സംഘടിപ്പിച്ചെടുത്തത്.

നേരത്തേ ഇത്തരം ഉപകരണങ്ങള്‍ വാങ്ങിയിരുന്ന കമ്പനിക്ക് നല്‍കിയിരുന്ന ടെന്‍ഡര്‍ റദ്ദാക്കി ഇതിന്റെ 60 ഇരട്ടി തുകയ്ക്കുള്ള കരാറാണ് ആവടിയിലെ കമ്പനി അധികൃതര്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ഫോര്‍ജിങ്‌സിന് നല്‍കിയത്. ഇതിനായി ഇതര കമ്പനികളുടെ ടെന്‍ഡറുകളും ചോര്‍ത്തിയതായും വിവരം ലഭിച്ചിരുന്നു.

ആദ്യം കുറഞ്ഞ നിരക്കില്‍ ഉറപ്പിച്ച കരാറുകള്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ സുബി മല്ലിയുടെ സ്വാധീനത്തിന് വഴങ്ങി റീടെന്‍ഡര്‍ വിളിച്ച് കൂടിയ തുകക്ക് ഉറപ്പിച്ച് നല്‍കിയതായാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.

ഈ ഒരു കരാറില്‍ മാത്രം ആദ്യ ഗഡുവായി 18 ലക്ഷം രൂപ കമ്മിഷനായി ലഭിച്ചതായി സുബി മല്ലി സിബിഐയുടെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എസ്‌ഐഎഫ്എല്‍ മുന്‍ എംഡി ഡോ. എസ്. ഷാനവാസും കൂട്ടരുമായും ഈ തുക വീതിച്ചെടുത്തതായും ഇവര്‍ വെളിപ്പെടുത്തിയിരുന്നു.

ഇവരോടൊപ്പം പല ഉന്നതരും ഇടപാടില്‍ കണ്ണികളാണെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. ഈ വഴിക്കുള്ള തുടര്‍ അന്വേഷണവും നടത്തുമെന്നും സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. കരാറുമായി ബന്ധപ്പെട്ട് കേരളത്തിലെ ഭരണപക്ഷത്തെ ഉന്നതനായ ഒരു രാഷ്ട്രീയ നേതാവിന്റെ പേര് സുബി മല്ലി വെളിപ്പെടുത്തിയതായ വിവരം നേരത്തെ പുറത്തു വന്നിരുന്നു. എന്നാലിക്കാര്യം സ്ഥീരികരിയ്ക്കാന്‍ സിബിഐ തയാറായിട്ടില്ല.

English summary
An alleged "intermediary" between suppliers and ordnance factories, Subi Mally, who was questioned by the Central Bureau of Investigation (CBI) last month, was arrested Thursday, the agency said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X