Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ വിരമിച്ചു

Krishnan Nair
കണ്ണൂര്‍: ഇന്ത്യയിലെ വന്‍കിട ഹോട്ടല്‍ ഗ്രൂപ്പായ ലീലാ ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ വിരമിച്ചു. വ്യാഴാഴ്ച നടന്ന ബോര്‍ഡ് യോഗത്തിലാണ് ചെയര്‍മാന്‍ സ്ഥാനം ഒഴിയുന്ന കാര്യം ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ വ്യക്തമാക്കിയത്. മുബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

ലീലാ്രഗൂപ്പിനെ ഇന്ത്യയിലെ വന്‍കിട ഹോട്ടല്‍ ശൃംഖലയിലേക്ക് പ്രതിഷ്ഠിച്ചാണ് ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വിടവാങ്ങുന്നത്. ചെയര്‍മാന്‍ എമിററ്റസ് എന്ന പദവിയായിരിക്കും കൃഷ്ണന്‍ നായര്‍ ഇനി വഹിക്കുക. ഇപ്പോള്‍ മാനേജിങ് ഡയറക്ടറായ മകന്‍ വിവേക് നായരായിരിക്കും പുതിയ ചെയര്‍മാന്‍.

മറ്റൊരു മകനായ ദിനേശ് നായര്‍ കോ-ചെയര്‍മാന്‍ കോ-മാനേജിങ് ഡയറക്ടര്‍ പദവിയും വഹിക്കും. ്രപമുഖ ഹോട്ടല്‍ ഗ്രൂപ്പായ ലീല വെഞ്ച്വര്‍ ലിമിറ്റഡിന്റെ ചെന്നൈയിലുള്ള ഐ ടി പാര്‍ക്ക് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ലീലാ്രഗൂപ്പ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ വിരമിച്ചു. ഇതോടെ ഐ ടി പാര്‍ക്ക് റിലയന്‍സിന്റെ പൂര്‍ണനിയന്ത്രണത്തിലായി. 200 കോടി രൂപക്കാണ് ഈ കൈമാറ്റം നടന്നതെന്ന് ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ പറഞ്ഞു.

ലീല ഗ്രൂപ്പിന്റെ ബാദ്ധ്യതകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ വില്പന നടന്നതെന്നറിയുന്നു. മൂന്നരലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഐ ടി പാര്‍ക്ക് ചെന്നൈയില്‍ ഫോര്‍ഷോര്‍ എസ്റ്റേറ്റില്‍ ബംഗാള്‍ ഉള്‍ക്കടലിനടുത്തായാണ് സ്ഥിതിചെയ്യുന്നത്. ലീലയുടെ ചെന്നൈയിലെ പുതിയ ഹോട്ടലും ഇതിനടുത്താണ്. റിലയന്‍സ് കുടുംബവുമായി ലീലാ്രഗൂപ്പിന് അടുത്ത ബന്ധമാണുള്ളത്.

ഹൈദരാബാദ്, പൂണൈ, ബാംഗഌര്‍, ചെന്നൈ എന്നിവിടങ്ങളിലുള്ള ഭൂസ്വത്തുക്കള്‍ വിറ്റ് 700 കോടി സമാഹരിക്കുകയാണ് ലീലാ്രഗൂപ്പിന്റെ ലക്ഷ്യം. കമ്പനിയുടെ ബാധ്യതകള്‍ അഞ്ചുകൊല്ലത്തിനുള്ളില്‍ തീര്‍ക്കാനാവുമെന്ന് കൃഷ്ണന്‍ നായര്‍ ആത്മവിശ്വാസം വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച ബോര്‍ഡ് യോഗത്തില്‍ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+