കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്‌സല്‍ ഗുരുവിന്റെ മൃതശരീരം സംസ്‌ക്കരിച്ചു

  • By Ajith Babu
Google Oneindia Malayalam News

Afzal Guru
ദില്ലി: പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം ജയിലില്‍ കബറടക്കി. തിഹാര്‍ ജയില്‍ വളപ്പിനുള്ളല്‍ മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലത്ത് മതാചാരപ്രകാരമാണ് മൃതദേഹം സംസ്‌ക്കരിച്ചത്. രാവിലെ എട്ടു മണിക്കു തിഹാറിലെ മൂന്നാം നമ്പര്‍ ജയിലിലാണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്.

വധശിക്ഷ നടപ്പാക്കിയ വിവരം മാധ്യമങ്ങളോട് വിശദീകരിയ്ക്കുമ്പോള്‍ തന്നെ മൃതദേഹം ജയില്‍ വളപ്പിനുള്ളില്‍ തന്നെ സംസ്‌ക്കരിയ്ക്കുമെന്ന് ആഭ്യന്തര സെക്രട്ടറി ആര്‍കെ സിങ് അറിയിച്ചിരുന്നു. അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം വിട്ടുകൊടുത്താല്‍ അത് കശ്മീരില്‍ വന്‍ പ്രക്ഷോഭങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന് സര്‍ക്കാരിന് ആശങ്കയുണ്ട്. അതിനാലാണ് ജയില്‍ വളപ്പില്‍ തന്നെ മൃതദേഹം സംസ്‌ക്കരിക്കാന്‍ തീരുമാനിച്ചത്. തൂക്കിലേറ്റുന്ന കാര്യം അഫ്‌സല്‍ ഗുരുവിന്റെ കുടുംബത്തെ അറിയിച്ചിരുന്നുവെന്നും ആര്‍കെ സിങ് പറഞ്ഞു.

അതേസമയം മൃതദേഹം വിട്ടുതരണമെന്ന് അഫ്‌സല്‍ ഗുരുവിന്റെ സഹോദരന്‍ മുഷ്താഖ് ഗുരു അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ ഈയാവശ്യം നിരസിച്ചാല്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങുമെന്നും മുഷ്താഖ് ഗുരു മുന്നറിയിപ്പ് നല്‍കി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മൃതദേഹം വിട്ടുതരണമെന്ന ആവശ്യപ്പെട്ടത്. തൂക്കിലേറ്റുമെന്ന വിവരം തങ്ങളെ അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഫെബ്രുവരി മൂന്നിനാണ് അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി തള്ളിയത്. പിറ്റേന്ന് വധശിക്ഷ നടപ്പാക്കുന്ന ഉത്തരവില്‍ ആഭ്യന്തര മന്ത്രി ഒപ്പുവച്ചതോടെയാണ് വധശിക്ഷ നടപ്പാക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനമായത്.

ശിക്ഷ നടപ്പാക്കിയതിന്റെ പശ്ചാത്തലത്തില്‍ അഫ്‌സല്‍ ഗുരുവിന്റെ ജന്മനാടായ കാശ്മീരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. കൂടുതല്‍ സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്. ദില്ലിയിലുംസുരക്ഷ ശക്തമാക്കി. ന്യൂനപക്ഷ വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ അധികം പൊലീസിനെ വിന്യസിച്ചു.

English summary
Afzal Guru's brother has asked the government to hand over the body of Parliament attack conspirator Afzal Guru saying that he will be forced to take the street if the government fails to meet his request.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X