കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടും ഭീകരന്റെ അവസാനനിമിഷങ്ങള്‍ ഇങ്ങനെ...

  • By Ajith Babu
Google Oneindia Malayalam News

Afzal Guru
ദില്ലി: രാജ്യം കണ്ട കൊടുംഭീകരരില്‍ ഒരാളായ അഫ്സല്‍ ഗുരു തൂക്കുമരത്തെ സമീപിച്ചത് ശാന്തനായാണെന്ന് തിഹാര്‍ ജയില്‍വൃത്തങ്ങള്‍. ചെയ്തുകൂട്ടിയ കുറ്റങ്ങള്‍ക്കെല്ലാമുള്ള ശിക്ഷ നേരിടാന്‍ അയാള്‍ മാനസികമായി തയാറെടുത്തിരുന്നുവെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.

വധശിക്ഷയെക്കുറിച്ച് പുലര്‍ച്ചെയാണ് അഫ്‌സല്‍ ഗുരുവിനെ അറിയിച്ചത്. നിര്‍വികാരാനായാണ് ഇയാള്‍ വാര്‍ത്ത സ്വീകരിച്ചത്. രാവിലെ അഞ്ചു മണിക്ക് ഉണര്‍ന്ന അഫ്‌സല്‍ ഗുരു പതിവ് പ്രാര്‍ഥനകള്‍ക്കു ശേഷം ജയില്‍ അധികൃതരുടെ നിര്‍ദേശപ്രകാരം വൈദ്യപരിശോധനയ്ക്ക് വിധേയനായി.

തുടര്‍ന്ന് 7.30ഓടെ മൂന്നാം നന്പര്‍ ജയിലിലെ തൂക്കുമരത്തിലേക്ക് കൊണ്ടുപോയി. തൂക്കുമരത്തിലെത്തുമ്പോഴും ശാന്തനും സൗമന്യമായിരുന്നു അയാള്‍. അതുകൊണ്ട് തന്നെ തങ്ങളുടെ ജോലി എളുപ്പമായെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

അതിനിടെ പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റുന്ന വിവരം ഭാര്യ തബാസുമിനെ അറിയിച്ചില്ലെന്ന് കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട പ്രൊഫ. എസ്.എ.ആര്‍.ഗിലാനി പറഞ്ഞു.

വിവരം അറിഞ്ഞത് ടെലിവിഷന്‍ ചാനലുകളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിവരം സ്പീഡ് പോസ്റ്റ് വഴി ബന്ധുക്കളെ അറിയിച്ചതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി പറഞ്ഞിരുന്ന

തബാസ്സുമാണ് 2006ല്‍ തന്റെ അഫ്‌സലിന് വേണ്ടി രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചത്. അതുകൊണ്ടുതന്നെ അതു തള്ളിയ വിവരം അവരെ അറിയിക്കാനുള്ള ബാധ്യത സര്‍ക്കാരിന് ഉണ്ടായിരുന്നുവെന്നും ഗിലാനി പറഞ്ഞു.

അഫ്‌സലിന്റെ മൃതദേഹം ശ്രീഗനറില്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാത്തത് നിയമസംവിധാനത്തോടുള്ള വെല്ലുവിളിയും മനുഷ്യവകാശ ലംഘനവുമാണെന്നും ഗിലാനി ചൂണ്ടിക്കാട്ടി.

English summary
2001 Parliament attack convict Afzal Guru, who was hanged this morning, walked to the gallows in a peaceful and composed frame of mind.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X