കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റി

  • By Ajith Babu
Google Oneindia Malayalam News

Afzal Guru
ദില്ലി: പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മുഖ്യപ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റി. രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ദയാഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയത്.

രാജ്യ സുരക്ഷ കണക്കിലെടുത്ത് തിഹാര്‍ ജയില്‍ നമ്പര്‍ മൂന്നില്‍ അതീവരഹസ്യമായി രാവിലെ എട്ടുമണിയോടെയാണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്. വധശിക്ഷ നടപ്പാക്കിയെന്ന വിവരം കേന്ദ്ര ആഭ്യന്തരമന്ത്രാലയ സെക്രട്ടറി സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ഇക്കാര്യം ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചു.

ജനുവരി 23നാണ് അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി തള്ളുന്നതായി രാഷ്ട്രപതി ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചത്. തുടര്‍ന്ന് വധശിക്ഷ നടപ്പാക്കാനുള്ള ദിവസം നിശ്ചയിക്കുകയും നടപടിക്രമങ്ങള്‍ വളരെ ചുരുങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ ചുമതലയില്‍ പൂര്‍ത്തിയാക്കുകയുമായിരുന്നു.

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ എന്നിവര്‍ ചേര്‍ന്നാണ് ശനിയാഴ്ച വധശിക്ഷ നടപ്പാക്കാനുള്ള തീരുമാനം അതീവരഹസ്യമായി കൈക്കൊണ്ടത്. ഇവര്‍ക്ക് പുറമെ ദില്ലി പൊലീസിലെ ഉന്നതര്‍ക്ക് മാത്രമേ ഇത് സംബന്ധിച്ച് വിവരം ഉണ്ടായിരുന്നുള്ളൂ. അതേസമയം

ജമ്മു കശ്മീര്‍ര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ വധശിക്ഷ നടപ്പാക്കാന്‍ പോകുന്ന വിവരം ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു. അദ്ദേഹത്തെ കൂടി വിശ്വാസത്തിലെടുത്തതിന് ശേഷമായിരുന്നു വധശിക്ഷ നടപ്പാക്കിയത്.

2001 ഡിസംബര്‍ 13ന് ജെയ്ഷ-ഇ-മുഹമ്മദിന്റെയും ലഷ്‌കര്‍ -ഇ-തൊയ്ബയുടെയും തീവ്രവാദികള്‍ നടത്തിയ പാര്‍ലമെന്റ് ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഒമ്പതു പേര്‍ മരിച്ചിരുന്നു. 16 പേര്‍ക്കു പരിക്കേറ്റു

അക്രമണം നടന്ന ദിവസം തന്നെ അഫ്സല്‍ ഗുരുവിന്റെ ദില്ലിയിലുള്ള ഒളിത്താവളത്തില്‍ നിന്ന് പോലീസ് സ്‌ഫോടകവസ്തുക്കളും തീവ്രവാദികള്‍ നല്‍കിയ പത്ത് ലക്ഷം രൂപയും കണ്ടെടുക്കുകയും ചെയ്തു. ഡിസംബര്‍ 19നു തന്നെ അഫ്‌സല്‍ ഗുരു പോലീസിന് മുന്‍പാകെ കുറ്റസമ്മതം നടത്തിയിരുന്നു. . 2002 ഡിസംബറിലാണ് ദില്ലി കോടതി അഫ്‌സല്‍ ഗുരുവിനു വധശിക്ഷ വിധിച്ചത്. 2003 ഒക്‌ടോബര്‍ 29ന് ദില്ലി ഹൈക്കോടതി ശിക്ഷ ശരിവച്ചു. തുടര്‍ന്ന് ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ 2005 ഓഗസ്റ്റ് നാലിനു സുപ്രീംകോടതി തള്ളുകയും ചെയ്തിരുന്നു.

2006 ഒക്‌ടോബറില്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാന്‍ നിശ്ചയിച്ചിരുന്നെങ്കിലും അഫ്‌സലിനു വേണ്ടി ഭാര്യ സമര്‍പ്പിച്ച ദഹാഹര്‍ജി പരിഗണിക്കുന്നതിനു വേണ്ടി വധശിക്ഷ നടപ്പാക്കുന്നതു മാറ്റിവയ്ക്കുകയായിരുന്നു.

പാര്‍ലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെ തീവ്രവാദ വിഷയത്തില്‍ സുശീല്‍കുമാര്‍ ഷിന്‍ഡെയ്‌ക്കെതിരെ ബിജെപി ഉയര്‍ത്താന്‍ സാധ്യതയുള്ള നീക്കങ്ങളെ പ്രതിരോധിയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പെട്ടെന്ന് തന്നെ വധശിക്ഷ നടപ്പാക്കാനുള്ള തീരുമാനമെടുത്തതെന്ന് സൂചനയുണ്ട്.

മുംബൈ ആക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിനെ തൂക്കിലേറ്റിയതിന് തൊട്ടു പിറകെയാണ് അഫ്‌സല്‍ ഗുരുവിന്റെയും ശിക്ഷ നടപ്പിലാക്കിയത്. 2012 നവംബര്‍ 21നായിരുന്നു അതീവരഹസ്യമായി തന്നെ കസബിനെയും തൂക്കിലേറ്റിയത്.

English summary
Jaish-e-Mohammad terrorist Mohammad Afzal Guru has been reportedly hanged in the Tihar Jail at 8 am on Saturday after his mercy petition was rejected by the President of India, Pranab Mukherjee.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X