സൂര്യനെല്ലി പെണ്‍കുട്ടിക്ക് ജഡ്ജിയുടെ അധിക്ഷേപം

ജസ്റ്റിസ് ബസന്തും അബ്ദുള്‍ ഗഫൂറും ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന് ബഞ്ചാണ് സൂര്യനെല്ലി കേസില്‍ ഒന്നാം പ്രതി ഒഴികെയുള്ളവരെ വെറുതെ വിട്ടത്. രൂക്ഷമായ വിമര്‍ശനത്തോടെ സുപ്രീം കോടതി റദ്ദാക്കിയതും ഈ ബഞ്ചിന്റെ വിധിയായിരുന്നു. ഒന്നാം പ്രതി ധര്‍മ്മരാജന്റെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി അഞ്ച് വര്‍ഷമായി കുറച്ചിരുന്നു. പെണ്‍കുട്ടി വിറ്റു എന്ന കേസിലാണ് ധര്‍മ്മരാജനെ ഹൈക്കോടതി ശിക്ഷിച്ചത്.
പെണ്‍കുട്ടിയ്ക്ക് പക്വതയില്ലായിരുന്നു. ചെറുപ്പത്തില്‍ തന്നെ അവള് തട്ടിപ്പ് കാണിച്ചു. താനും ജസ്റ്റിസ് അബ്ദുള്‍ ഗഫൂറും നടത്തിയ വിധിപ്രഖ്യാപനത്തില്‍ കുട്ടിയുടെ മുഴുവന്‍ ചരിത്രവും രേഖപ്പെടുത്തിയിട്ടുണ്ട്. സ്കൂളില്‍ ഫീസ് കൊടുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. പഠനകാലത്ത് കുട്ടിയുടെ സ്വഭാവത്തില്‍ കുഴപ്പങ്ങളുണ്ടായിരുന്നു. വേശ്യാവൃത്തിക്ക് സുദൃഢമായ തെളിവുകളുണ്ടെന്നും ബസന്ത് പറഞ്ഞു.
ബാലവേശ്യാവൃത്തിയില്‍ 40ലധികം പേരുടെ കൂടെ കഴിയുന്നത് പീഡനമാണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ബാലവേശ്യവൃത്തിയില്‍ അങ്ങനെയൊക്കെ സംഭവിക്കും. ഇതിനെ ബലാല്‍സംഗമായി കാണാന്‍ കഴിയില്ല. വീണ്ടും കേസില്‍ വിധി പറയേണ്ടിവന്നാലും ഈ വിധി തന്നെ വിധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ശേഷം സുപ്രീം കോടതിയില്‍ അഭിഭാഷകനാണു ബസന്ത്.
പെണ്‍കുട്ടിയെ മാത്രമല്ല, ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീം കോടതി വിധിയെയും ബസന്ത് പരഹിസിച്ചു. ഹൈക്കോടതി വിധിയില്‍ സുപ്രീം കോടതി ഞെട്ടിയത് വിധിപ്രസ്താവം വായിക്കാത്തതു കൊണ്ടാണ്. വായിക്കാത്തവന് ഞെട്ടിയാല്‍ ഞെട്ടും, അത്ര തന്നെയുള്ളൂവെന്ന് ജസ്റ്റിസ് ബസന്ത് കളിയാക്കി.
സൂര്യനെല്ലി കേസില്‍ അഭിപ്രായം പറയുന്നത് വിധി പ്രസ്താവം വായിച്ചിട്ടാകണം. തന്റെ വിധി പ്രസ്താവമാണ് തന്റെ പ്രതികരണം. തിരഞ്ഞെടുപ്പില്‍ കുര്യന് ജയിച്ചതു കൊണ്ട് കോടതി നിലപാട് മാറ്റിയെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications