കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യനെല്ലി പെണ്‍കുട്ടിക്ക് ജഡ്ജിയുടെ അധിക്ഷേപം

  • By Ajith Babu
Google Oneindia Malayalam News

Justice Basant insult Suryanelli girl
മലപ്പുറം: സൂര്യനെല്ലി പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിക്കെതിരെ ജസ്റ്റിസ് ആര്‍ ബസന്തിന്റെ അധിക്ഷേപം. പെണ്‍കുട്ടി ബലാത്സംഗം ചെയ്യുകയായിരുന്നില്ല, ബാലവേശ്യാവൃത്തിയാണെന്ന് നടന്നതെന്നും അദ്ദേഹം ആക്ഷേപിച്ചു. വേശ്യാവൃത്തി അസന്മാര്‍ഗ്ഗികമാണ്. പെണ്‍കുട്ടി ചെറുപ്പത്തിലേ വഴിപിഴച്ചവളാണെന്നും ബസന്ത് ആരോപിച്ചു.

ജസ്റ്റിസ് ബസന്തും അബ്ദുള്‍ ഗഫൂറും ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് സൂര്യനെല്ലി കേസില്‍ ഒന്നാം പ്രതി ഒഴികെയുള്ളവരെ വെറുതെ വിട്ടത്. രൂക്ഷമായ വിമര്‍ശനത്തോടെ സുപ്രീം കോടതി റദ്ദാക്കിയതും ഈ ബഞ്ചിന്റെ വിധിയായിരുന്നു. ഒന്നാം പ്രതി ധര്‍മ്മരാജന്റെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി അഞ്ച് വര്‍ഷമായി കുറച്ചിരുന്നു. പെണ്‍കുട്ടി വിറ്റു എന്ന കേസിലാണ് ധര്‍മ്മരാജനെ ഹൈക്കോടതി ശിക്ഷിച്ചത്.

പെണ്‍കുട്ടിയ്ക്ക് പക്വതയില്ലായിരുന്നു. ചെറുപ്പത്തില്‍ തന്നെ അവള്‍ തട്ടിപ്പ് കാണിച്ചു. താനും ജസ്റ്റിസ് അബ്ദുള്‍ ഗഫൂറും നടത്തിയ വിധിപ്രഖ്യാപനത്തില്‍ കുട്ടിയുടെ മുഴുവന്‍ ചരിത്രവും രേഖപ്പെടുത്തിയിട്ടുണ്ട്. സ്കൂളില്‍ ഫീസ് കൊടുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. പഠനകാലത്ത് കുട്ടിയുടെ സ്വഭാവത്തില്‍ കുഴപ്പങ്ങളുണ്ടായിരുന്നു. വേശ്യാവൃത്തിക്ക് സുദൃഢമായ തെളിവുകളുണ്ടെന്നും ബസന്ത് പറഞ്ഞു.

ബാലവേശ്യാവൃത്തിയില്‍ 40ലധികം പേരുടെ കൂടെ കഴിയുന്നത് പീഡനമാണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ബാലവേശ്യവൃത്തിയില്‍ അങ്ങനെയൊക്കെ സംഭവിക്കും. ഇതിനെ ബലാല്‍സംഗമായി കാണാന്‍ കഴിയില്ല. വീണ്ടും കേസില്‍ വിധി പറയേണ്ടിവന്നാലും ഈ വിധി തന്നെ വിധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ശേഷം സുപ്രീം കോടതിയില്‍ അഭിഭാഷകനാണു ബസന്ത്.

പെണ്‍കുട്ടിയെ മാത്രമല്ല, ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീം കോടതി വിധിയെയും ബസന്ത് പരഹിസിച്ചു. ഹൈക്കോടതി വിധിയില്‍ സുപ്രീം കോടതി ഞെട്ടിയത് വിധിപ്രസ്താവം വായിക്കാത്തതു കൊണ്ടാണ്. വായിക്കാത്തവന്‍ ഞെട്ടിയാല്‍ ഞെട്ടും, അത്ര തന്നെയുള്ളൂവെന്ന് ജസ്റ്റിസ് ബസന്ത് കളിയാക്കി.

സൂര്യനെല്ലി കേസില്‍ അഭിപ്രായം പറയുന്നത് വിധി പ്രസ്താവം വായിച്ചിട്ടാകണം. തന്റെ വിധി പ്രസ്താവമാണ് തന്റെ പ്രതികരണം. തിരഞ്ഞെടുപ്പില്‍ കുര്യന്‍ ജയിച്ചതു കൊണ്ട് കോടതി നിലപാട് മാറ്റിയെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X