സാക്ഷികള്‍ക്ക് കുര്യന് പണം വാഗ്ദാനം ചെയ്തുവെന്ന്
കോട്ടയം: സൂര്യനെല്ലി കേസില്‍ തനിക്ക് അനുകൂലമായി സാക്ഷി പറയാന്‍ പി.ജെ.കുര്യന് പണം വാഗ്ദാനം ചെയ്തുവെന്ന ഫോണ്‍ സംഭാഷണം പുറത്ത്. കേസിലെ സാക്ഷി കെ.എസ്.രാജനൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവും ഉമയാറ്റുകര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ചാര്‍ളി ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായ ദിലീപനോട് ഫോണില്‍ പറയുന്ന ഈ കാര്യങ്ങള്‍ അടക്കമുള്ളവയാണ് ഇപ്പോള്‍ പുറത്ത് വന്നത്. എന്നാല്‍ രാജന് പണം നിരസിച്ചുവെന്നും ചാര്‍ളി പറയുന്നുണ്ട്.
പി.ജെ.കുര്യനെ താന്‍ കണ്ടത് സംഭവ ദിവസമായ 19ന് അല്ലെന്നും 18നാണെന്നും ചാര്‍ളി പറയുന്നുണ്ട്. പെണ്‍കുട്ടി പരാതിയില്‍ 19 എന്ന തീയതി പറഞ്ഞതിനാലാണ് മൊഴിയില്‍ തീയതി മാറ്റിയത്. കൂടുതല്‍ വിശ്വാസ്യത ലഭിക്കുന്നതിനാണ് രാജനെ കേസില്‍ സാക്ഷിയാക്കിയത്. ചാര്‍ളി ഏബ്രഹാമുമായി നടത്തിയ സ്വകാര്യ സംഭാഷണം ദിലീപന് ഫോണില്‍ റെക്കോഡ് ചെയ്യുകയായിരുന്നു.
കോണ്‍ഗ്രസ് നേതാവായതിനാല്‍ കുര്യന് അനുകൂലമായി മൊഴി നല്കിയാലും അതിന് വിശ്വാസ്യത ഉണ്ടാകില്ല. അതുകൊണ്ടാണ് രാജനെ കൊണ്ട് അത്തരത്തില്‍ മൊഴി നല്കാന് പ്രേരിപ്പിച്ചതെന്നും ചാര്‍ളി പറയുന്നു.
നേരത്തെ ബിജെപി നേതാവ് കെ.എസ്.രാജന് കുര്യനെതിരേ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. തന്റെ മൊഴി തെറ്റായി രേഖപ്പെടുത്തിയെന്നായിരുന്നു രാജന്റെ വാദം.
താന്‍ കുര്യനെ കണ്ടത് 19-ന് വൈകുന്നേരം അഞ്ചിനാണെന്നും എന്നാല്‍ ഏഴിനെന്ന് അന്വേഷണ ഉദ്യോഗസ്ഥന് സിബി മാത്യുസ് രേഖപ്പെടുത്തിയെന്നായിരുന്നു രാജന്റെ ആരോപണം.
കുമളി പഞ്ചായത്ത് റസ്റ്റ് ഹൗസില്‍ 19-ന് രാത്രി പി.ജെ. കുര്യന് പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി മൊഴി. തിരുവല്ലയില്‍ ഫെബ്രുവരി 19-ന് വൈകിട്ട് ഏഴിന് കുര്യനെ കണ്ടുവെന്ന കെ.എസ്. രാജന്റെയും ചാര്‍ളിയുടെയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കുര്യനെ സൂര്യനെല്ലിക്കേസില്‍ നിന്ന് ഒഴിവാക്കിയത്.
-
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications