കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബാലവേശ്യ' വിളി: ബസന്തിനെതിരെ പ്രതിഷേധം പുകയുന്നു

  • By Ajith Babu
Google Oneindia Malayalam News

R Basant
തിരുവനന്തപുരം: മര്യാദയുടെ സകലസീമകളും ലംഘിച്ചുള്ള ജസ്റ്റിസ് ആര്‍ ബസന്തിന്റെ പ്രസ്താവനയ്‌ക്കെതിരെ സംസ്ഥാനമെങ്ങും പ്രതിഷേധം പുകയുന്നു. സൂര്യനെല്ലി പെണ്‍കുട്ടി നടത്തിയത് ബാലവേശ്യാവൃത്തിയാണെന്ന ജസ്റ്റിസിന്റെ പ്രസ്താവനയ അധമത്വമെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചത്. അന്നത്തെ വിധി പ്രസ്താവം അസംബന്ധമെന്നും പിതാവ് ആരോപിച്ചു.

ബസന്തിനെതിരേ സംസ്ഥാനത്തെ വിവിധ മഹിളാ പ്രവര്‍ത്തകരും ഇടതുപക്ഷ അനുകൂല സംഘടനകളുടെ പ്രവര്‍ത്തകരും നേതാക്കളുമെല്ലാം രംഗത്തു വന്നിരിക്കുകയാണ്. തലശ്ശേരിയില്‍ ബസന്ത് പങ്കെടുക്കുന്ന പൊതുചടങ്ങിലേക്കും പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്.

അതിനിടെ സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരേയുള്ള ബസന്തിന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. സ്ത്രീകളെ ബഹുമാനിക്കുന്നയാള്‍ എന്ന നിലയില്‍ ഇതിനോട് യോജിക്കാനാകില്ലെന്നും ഗവണ്‍മെന്റ് എല്ലാ കാര്യങ്ങളും നിയമാനുസൃതമാണ് നോക്കി കാണുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

സൂര്യനെല്ലി കേസ് അട്ടിമറിച്ചതില്‍ ബസന്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. ബസന്ത് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നും ബസന്തിനെതിരേ കോടതി കേസെടുക്കണമെന്നും എഐവൈഎഫ് പറഞ്ഞു.

ബസന്തിന്റെ പരിപാടികള്‍ സ്ത്രീകള്‍ ബഹിഷ്‌ക്കരിക്കണമെന്നായിരുന്നു സിപിഎം നേതാവ് പി കെ ശ്രീമതിയുടെ പ്രതികരണം.മ ലയാളികള്‍ക്ക് ആകെ അപമാനമാണെന്നും അവര്‍ പറഞ്ഞു. ബസന്തിന്റെ നിലപാട് തെറ്റാണെന്നും സുപ്രീംകോടതിയില്‍ വാദിക്കാനുള്ള ഇദ്ദേഹത്തിന്റെ അംഗീകാരം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട പി കെ ശ്രീമതി ജനാധിപത്യ മഹിളാഅസോസിയേഷന്‍ ബസന്തിന്റെ കോലം കത്തിക്കുമെന്നും വ്യക്തമാക്കി. നീതിന്യായ വ്യവസ്ഥയ്ക്ക് ബസന്ത് തീരാ കളങ്കമാണെന്ന് കെകെ ശൈലജ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X