കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ഗിലാനിയുടെ മരുമകനെ അറസ്റ്റ് ചെയ്തു

Google Oneindia Malayalam News

Iftikar Gilani
ദില്ലി: പാര്‍ലമെന്റ് ആക്രമണകേസിലെ മുഖ്യപ്രതികളിലൊരാളായ അഫ്‌സല്‍ ഗുരുവിനെ തൂക്കികൊന്നതിനു തൊട്ടുപിറകെ ഡിഎന്‍എ ലേഖകന്‍ ഇഫ്തിഖാര്‍ ഗിലാനിയെ ദില്ലി പോലിസിലെ സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തു. കാശ്മീര്‍ വിഘടനവാദി നേതാവ് സെയ്ദ് അലി ഷാ ഗിലാനിയുടെ മരുമകനായ ഇഫ്തിഖാറിനെ അറസ്റ്റ് ചെയ്തതോടൊപ്പം പിഞ്ചുകുട്ടികളടക്കമുള്ള കുടുംബാംഗങ്ങളെ വീട്ടുതടങ്കലിലാക്കിയതായും റിപ്പോര്‍ട്ടുണ്ട്.

രാവിലെ 10.30ഓടുകൂടി ഓഫിസിലേക്ക് പോകാനിറങ്ങുമ്പോഴാണ് രണ്ടു പേര്‍ വന്നത്. ഫാദര്‍ ഇന്‍ ലോയുടെ വീട് ഏതാണെന്ന് ചോദിച്ചു. അടുത്ത ബ്ലോക്കിലാണ്. കാണിച്ചുതരാമെന്ന് പറഞ്ഞ് അവരെ കൂട്ടികൊണ്ടു നടക്കുമ്പോഴാണ് ദില്ലി സെപ്ഷ്യല്‍ പോലിസില്‍ നിന്നുള്ള അംഗങ്ങളാണെന്ന് അവര്‍ വ്യക്തമാക്കിയത്. മഫ്ടിയിലുള്ള നിരവധി പോലിസുകാരെ വഴിയില്‍ കണ്ടു. വീട് ചൂണ്ടിക്കാണിച്ച് മടങ്ങാനൊരുങ്ങുമ്പോള്‍ അവരെന്നെ കടന്നു പിടിച്ചു. പിന്നെ വലിച്ചിഴച്ച് അമ്മാവന്റെ ഫഌറ്റിന്റെ ഒന്നാം നിലയിലേക്ക് കൊണ്ടു പോയി-കസ്റ്റഡിയില്‍ നിന്നും പുറത്തിറങ്ങിയതിനുശേഷം ഇഫ്തിഖാര്‍ വ്യക്തമാക്കി.

കുറച്ച് കഴിഞ്ഞ് അവര്‍ ഭാര്യയെയും കൂട്ടികൊണ്ടു വന്നു. ഈ സമയത്ത് എന്റെ കുട്ടികള്‍ വീട്ടില്‍ തനിച്ചായിരുന്നു. എന്തുകൊണ്ടാണ് ഞങ്ങളെ തടഞ്ഞുവെച്ചിരിക്കുന്നതെന്ന് ആവര്‍ത്തിച്ചു ചോദിച്ചിട്ടും ഉത്തരം പറഞ്ഞില്ല. അവസാനം അഞ്ചു മണിക്കൂറിനു ശേഷം ഒരു ഓഫീസര്‍ സ്ഥലത്തെത്തി. നിങ്ങള്‍ സ്വതന്ത്ര്യനാണ് നിങ്ങള്‍ക്ക് വീടുവിട്ടു പോകാം. വീട്ടിലെത്തിയപ്പോഴാണ് കുട്ടികളെ മുറിയിലിട്ട് പൂട്ടിയാണ് പോലിസുകാര്‍ പോന്നത്. അവര്‍ ആകെ പേടിച്ചരണ്ടിരുന്നു. ഹുര്‍റിയത് നേതാക്കളെ മുഴുവന്‍ വീട്ടുതടങ്കലിലാക്കിയതിനു തൊട്ടുപിറകെയായിരുന്നു ഇതെന്ന് ദില്ലി പോലിസ് സമ്മതിക്കുന്നുണ്ട്.

ഇക്കാര്യത്തില്‍ എനിക്ക് പരാതിയൊന്നുമില്ല. ക്രമസമാധാനം പാലിക്കുന്നതിനുവേണ്ടിയായിരിക്കാം ഇതു ചെയ്തത്. അമ്മാവന്റെ ആശയങ്ങളുമായി എനിക്ക് യാതൊരു ബന്ധവുമില്ല. കഴിഞ്ഞ രണ്ടു ദശകങ്ങളായി ദില്ലിയില്‍ ജേര്‍ണലിസ്റ്റായി ജോലി ചെയ്യുന്നു. ആ എന്നോടാണ് അവര്‍ ഇങ്ങനെ ചെയ്തതെന്ന പരിഭവം മാത്രമേയുള്ളൂ.

English summary
In the hours after Afzal Guru’s execution, officers from the Special Cell of the Delhi Police detained a senior journalist and locked his young children into the bedroom of his flat before finally releasing him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X