കുംഭമേള, ത്രിവേണി സംഗമത്തില്‍ മുങ്ങാന്‍ കോടികള്‍
അലഹാബാദ്: ലോകത്തിലെ ഏറ്റവും വലിയ തീര്ത്ഥാടകസംഗമമായ കുംഭമേളയില്‍ ഞായറാഴ്ച തിരക്കേറും. മൗനി അമാവാസി ദിവസത്തില്‍ മൂന്നു കോടിയിലേറെ തീര്‍ത്ഥാടകരെങ്കിലും ത്രിവേണി സംഗമത്തിലെ പുണ്യസ്നാനത്തിനെത്തുമെന്നാണ് കണക്കാക്കുന്നത്.
ജനുവരി 14നാണ് 41 ദിവസം നീണ്ടു നില്ക്കുന്ന തീര്‍ത്ഥാടകസംഗമം ആരംഭിച്ചത്. 12 വര്‍ഷത്തില്‍ ഒരിയ്ക്കല്‍ മാത്രം കടന്നെത്തുന്ന ഈ മഹാമേള ഫെബ്രുവരി 25ന് അവസാനിക്കും. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ കണക്കാക്കുന്ന പ്രയാഗിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുക.

ഹിന്ദുവിശ്വാസപ്രകാരം മൗനി അമാവാസി ദിവസം മൗനവ്രതം ആചരിക്കേണ്ടതുണ്ട്. ഇത്രയധികം ആളുകള്‍ ഒഴുകിയെത്തുന്നതിനാല്‍ മേഖലയിലാകെ കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇന്തോ-തിബത്തന്‍ പോലിസ്, സിആര്‍പിഎഫ്, ഭീകരവിരുദ്ധസേന എന്നിവയുടെ ആയിരകണക്കിന് ഭടന്മാര്ക്കാണ് പ്രദേശത്തിന്റെ സുരക്ഷാ ചുമതല.
രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി ശാസ്ത്രജ്ഞര്‍ കുംഭമേളയെ കുറിച്ച് പഠിയ്ക്കുവാനെത്തിയിട്ടുണ്ട്. നദിയില്‍ മുങ്ങി പൊങ്ങുന്നത് തീര്‍ത്ഥാടകര്‍ക്ക് മാനസികവും ശാരീരികവുമായ പുത്തന്‍ ഉണര്‍വ് നല്‍കുന്നുവെന്ന വിശ്വാസം ശക്തമാണ്. എന്നാല്‍ മലിനമായ വെള്ളവും നിലവാരം കുറഞ്ഞ ഭക്ഷണവും തിക്കും തിരക്കും അപകടങ്ങളുണ്ടാക്കുമോയെന്ന ആശങ്കയിലാണ് അധികൃതര്‍.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications