കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുംഭമേള, ത്രിവേണി സംഗമത്തില്‍ മുങ്ങാന്‍ കോടികള്‍

Google Oneindia Malayalam News

അലഹാബാദ്: ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടകസംഗമമായ കുംഭമേളയില്‍ ഞായറാഴ്ച തിരക്കേറും. മൗനി അമാവാസി ദിവസത്തില്‍ മൂന്നു കോടിയിലേറെ തീര്‍ത്ഥാടകരെങ്കിലും ത്രിവേണി സംഗമത്തിലെ പുണ്യസ്‌നാനത്തിനെത്തുമെന്നാണ് കണക്കാക്കുന്നത്.

ജനുവരി 14നാണ് 41 ദിവസം നീണ്ടു നില്‍ക്കുന്ന തീര്‍ത്ഥാടകസംഗമം ആരംഭിച്ചത്. 12 വര്‍ഷത്തില്‍ ഒരിയ്ക്കല്‍ മാത്രം കടന്നെത്തുന്ന ഈ മഹാമേള ഫെബ്രുവരി 25ന് അവസാനിക്കും. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ കണക്കാക്കുന്ന പ്രയാഗിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുക.

Kumbamela

ഹിന്ദുവിശ്വാസപ്രകാരം മൗനി അമാവാസി ദിവസം മൗനവ്രതം ആചരിക്കേണ്ടതുണ്ട്. ഇത്രയധികം ആളുകള്‍ ഒഴുകിയെത്തുന്നതിനാല്‍ മേഖലയിലാകെ കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇന്തോ-തിബത്തന്‍ പോലിസ്, സിആര്‍പിഎഫ്, ഭീകരവിരുദ്ധസേന എന്നിവയുടെ ആയിരകണക്കിന് ഭടന്മാര്‍ക്കാണ് പ്രദേശത്തിന്റെ സുരക്ഷാ ചുമതല.

രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി ശാസ്ത്രജ്ഞര്‍ കുംഭമേളയെ കുറിച്ച് പഠിയ്ക്കുവാനെത്തിയിട്ടുണ്ട്. നദിയില്‍ മുങ്ങി പൊങ്ങുന്നത് തീര്‍ത്ഥാടകര്‍ക്ക് മാനസികവും ശാരീരികവുമായ പുത്തന്‍ ഉണര്‍വ് നല്‍കുന്നുവെന്ന വിശ്വാസം ശക്തമാണ്. എന്നാല്‍ മലിനമായ വെള്ളവും നിലവാരം കുറഞ്ഞ ഭക്ഷണവും തിക്കും തിരക്കും അപകടങ്ങളുണ്ടാക്കുമോയെന്ന ആശങ്കയിലാണ് അധികൃതര്‍.

English summary
It's a big day at the Kumbh Mela today as close to 3 crore people will take the plunge of 'holy dip' at the Sangam nose in Allahabad on the occasion of Mauni Amavasya. The auspicious period set in at 2 pm yesterday and will continue till 2 pm today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X