26കാരന്‍ എട്ടാം തവണയും കെട്ടി

ഇതറിഞ്ഞ ഇയാളുടെ ആറാം ഭാര്യ ദേവകി ഭായ് വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. 2009 സെപ്തംബര്‍ 7നായിരുന്നു ഇവരുടെ വിവാഹം. അതു കഴിഞ്ഞ് ഒരു വര്‍ഷമാവുമ്പോഴെക്കും ഉപേക്ഷിക്കുകയായിരുന്നു.
കല്ല്യാണം കഴിച്ച് ഭാര്യ ഗര്‍ഭിണിയാകുന്നതു വരെ ഒരുമിച്ച് താമസിക്കുകയും ഗര്‍ഭിണിയായാല്‍ അബോര്‍ഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യും അതിനെതുടര്‍ന്ന് ഭാര്യ അത് വിസമ്മതിച്ചാല്‍ അവിടെ നിന്ന് ഇറങ്ങി പോകുകയും ചെയ്യുകയാണ് ഇയാളുടെ സ്ഥിരം പരിപാടി എന്ന് വനിത കമ്മീഷന്‍ വന്ദന മാന്‍ദവി പറഞ്ഞു.
പക്ഷേ ഇതിന് മുമ്പ് ഇയാള്‍ക്കെതിരെ മറ്റു ഭാര്യമാരാരുും പരാതി നല്‍കിയതായി അറിവില്ല. പണമോ മറ്റോ അപഹരിച്ച് കടന്നു കളഞ്ഞതായും റിപ്പോര്‍ട്ടുകളില്ല എന്നും വനിത കമ്മീഷന്‍ പറഞ്ഞു.
തന്റെ ഭര്‍ത്താവ് ഇതിന് മുമ്പ് അഞ്ചു കല്ല്യാണം കഴിച്ചിട്ടുള്ള കാര്യം ദേവകിക്ക് അറിയില്ലായിരുന്നു. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി വന്ദന പറഞ്ഞു.
കല്ല്യാണ തട്ടിപ്പ് ഇന്ന് ഇന്ത്യയില്‍ വ്യാപകമായി കൊണ്ടിരിക്കുകയാണ്. പണത്തിനും സ്വര്‍ണ്ണത്തിനും മേലുള്ള അതിയായ ആഗ്രഹമാണ് ഇവരെകൊണ്ട് ഇത് ചെയ്യിപ്പിക്കുന്നത്. അതുമൂലം ഒട്ടേറെ പാവപ്പെട്ട സ്ത്രീകളുടെ ജീവിതമാണ് നശിക്കുന്നതെന്ന് ഇവര്‍ മനസ്സിലാക്കുന്നില്ല.












Click it and Unblock the Notifications