ആക്‌സിസ് ബാങ്ക് കാഷ് ഡെപ്പോസിറ്റ് മെഷിനുകള്‍ റെഡി

ഇടപാടുകാര്‍ക്ക് സമാനതകള്‍ ഇല്ലാത്ത സൗകര്യങ്ങള്‍ ആണ് ഇത് ലഭ്യമാക്കുന്നത്. നീളമുള്ള ഡെപ്പോസിറ്റ് സ്ലിപ്പുകള്‍ പൂരിപ്പിച്ച്, ടെല്ലറുടെ മുന്നില്‍ ക്യൂ നിന്ന് വിലപ്പെട്ട സമയം നഷ്ടപ്പെടുത്തി പണം അടക്കുക എന്ന ബുദ്ധിമുട്ടാണ് കാഷ് ഡെപ്പോസിറ്റ് മെഷിന്‍ ഒഴിവാക്കുന്നത്. നോട്ടുകള്‍ തരംതിരിച്ച് എണ്ണി തിട്ടപ്പെടുത്തി ഡിസ്‌പ്ലേയിലൂടെ ഇടപാടുകാരനെ ബോധ്യപ്പെടുത്തിയ ശേഷം മെഷീന്‍ പണം ക്രെഡിറ്റ് ചെയ്യുകയും രസീത് നല്‍കുകയും ചെയ്യും.
24 മണിക്കൂറും 365 ദിവസവും മെഷീന്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ബാങ്ക് സമയത്തിനുശേഷവും ഞായറാഴ്ച ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളിലും പണം അടക്കുന്നതിന് സാധിക്കും. കാര്‍ഡ് അധിഷ്ഠിത ഇടപാടുകാര്‍ക്കും കാര്‍ഡ്‌രഹിത ഇടപാടുകാര്‍ക്കും യന്ത്രത്തില്‍ ഇരട്ട മെനു ഉണ്ട്. കാര്‍ഡുള്ള ഇടപാടുകാര്‍ക്ക് മിനി സ്റ്റേറ്റ്‌മെന്റും അക്കൗണ്ട് ബാലന്‍സും യന്ത്രത്തില്‍നിന്ന് ലഭിക്കും. ബാങ്കിന്റെ 12 ദശലക്ഷം ഇടപാടുകാര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് കാഷ് ഡെപ്പോസിറ്റ് യന്ത്രങ്ങള്‍ സ്ഥാപിക്കുന്നത്.












Click it and Unblock the Notifications