കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്‌സിസ് ബാങ്ക് കാഷ് ഡെപ്പോസിറ്റ് മെഷിനുകള്‍ റെഡി

Google Oneindia Malayalam News

Axis Bank
കോഴിക്കോട്: ആക്‌സിസ് ബാങ്ക് രാജ്യത്തെ 300 നഗരങ്ങളിലായി 500 കാഷ് ഡെപ്പോസിറ്റ് മെഷിനുകള്‍ സ്ഥാപിച്ചതായി ആക്‌സിസ് ബാങ്ക് റീടെയില്‍ ബാങ്കിംഗ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ആര്‍ കെ ബമ്മി പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയിലെ ഏതൊരു ബാങ്കിനെയും അപേക്ഷിച്ച് ഏറ്റവും വലിയ കാഷ് ഡെപ്പോസിറ്റ് യന്ത്ര ശൃംഖലയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടപാടുകാര്‍ക്ക് സമാനതകള്‍ ഇല്ലാത്ത സൗകര്യങ്ങള്‍ ആണ് ഇത് ലഭ്യമാക്കുന്നത്. നീളമുള്ള ഡെപ്പോസിറ്റ് സ്ലിപ്പുകള്‍ പൂരിപ്പിച്ച്, ടെല്ലറുടെ മുന്നില്‍ ക്യൂ നിന്ന് വിലപ്പെട്ട സമയം നഷ്ടപ്പെടുത്തി പണം അടക്കുക എന്ന ബുദ്ധിമുട്ടാണ് കാഷ് ഡെപ്പോസിറ്റ് മെഷിന്‍ ഒഴിവാക്കുന്നത്. നോട്ടുകള്‍ തരംതിരിച്ച് എണ്ണി തിട്ടപ്പെടുത്തി ഡിസ്‌പ്ലേയിലൂടെ ഇടപാടുകാരനെ ബോധ്യപ്പെടുത്തിയ ശേഷം മെഷീന്‍ പണം ക്രെഡിറ്റ് ചെയ്യുകയും രസീത് നല്‍കുകയും ചെയ്യും.

24 മണിക്കൂറും 365 ദിവസവും മെഷീന്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ബാങ്ക് സമയത്തിനുശേഷവും ഞായറാഴ്ച ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളിലും പണം അടക്കുന്നതിന് സാധിക്കും. കാര്‍ഡ് അധിഷ്ഠിത ഇടപാടുകാര്‍ക്കും കാര്‍ഡ്‌രഹിത ഇടപാടുകാര്‍ക്കും യന്ത്രത്തില്‍ ഇരട്ട മെനു ഉണ്ട്. കാര്‍ഡുള്ള ഇടപാടുകാര്‍ക്ക് മിനി സ്റ്റേറ്റ്‌മെന്റും അക്കൗണ്ട് ബാലന്‍സും യന്ത്രത്തില്‍നിന്ന് ലഭിക്കും. ബാങ്കിന്റെ 12 ദശലക്ഷം ഇടപാടുകാര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് കാഷ് ഡെപ്പോസിറ്റ് യന്ത്രങ്ങള്‍ സ്ഥാപിക്കുന്നത്.

English summary
Axis Bank on Monday announced the deployment of 500 cash deposit machines in various branches in 300 cities across the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X