അഫ്സലിന്റെ വധശിക്ഷ: കത്ത് കിട്ടിയത് തിങ്കളാഴ്ച

ശനിയാഴ്ചയാണ് അഫ്‌സല്‍ ഗുരുവിന്റെ ശിക്ഷ നടപ്പാക്കിയത്. ഇതുസംബന്ധിച്ച അറിയിപ്പ് കുടുംബാംഗങ്ങള്‍ക്ക് ലഭിച്ചതാകട്ടെ തിങ്കളാഴ്ചയും.
അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതായും വധശിക്ഷ നടപ്പാക്കുന്നതും കാണിച്ച് ഗുരുവിന്റെ കുടുംബാംഗങ്ങള്‍ക്ക് സ്പീഡ് പോസ്റ്റില്‍ കത്തയച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. .
ദില്ലിയില്‍ നിന്ന് വെള്ളിയാഴ്ച അയച്ച കത്ത് ശനിയാഴ്ചയാണ് ശ്രീനഗറിലെത്തിയതെന്നും തിങ്കളാഴ്ച രാവിലെ കത്ത് കൈമാറുകയായിരുന്നുവെന്നും ജമ്മു കശ്മീരിലെ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ജോണ്‍ സാമുവേല്‍ പറഞ്ഞു. കത്ത് കൈപ്പറ്റാന്‍ കുടുംബാംഗങ്ങള്‍ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീടിലെ കത്തിലെ ഉള്ളടക്കമറിയാനായി ഇത് കൈപ്പറ്റുകയുമായിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ടിവി ചാനലുകളില്‍ കൂടിയാണ് ശിക്ഷ നടപ്പാക്കിയത് അറിഞ്ഞതെന്ന് ഗുരുവിന്റെ ഭാര്യ വെളിപ്പെടുത്തിയിരുന്നു. സര്‍ക്കാരിന്റേത് ക്രൂരമായ തമാശയാണെന്നും അവര്‍ പറഞ്ഞു.
അഫ്‌സല്‍ ഗുരുവിന്റെ കുടുംബത്തിന് അദ്ദേഹത്തെ അവസാനമായി കാണാനുള്ള അവസരം നിഷേധിച്ചതിനെതിരെ മനുഷ്യാവകാശപ്രവര്‍ത്തകരും അഭിഭാഷകരും രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications