കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലഹാബാദില്‍ തിക്കിലും തിരക്കിലും 36 മരണം

Google Oneindia Malayalam News

ലഖ്‌നൊ: അലഹാബാദ് റെയില്‍വേ സ്‌റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 36 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മഹാകുംഭമേളയ്‌ക്കെത്തിയ തീര്‍ത്ഥാടകരാണ് മരിച്ചവരില്‍ ഭൂരിഭാഗവും. മരണസംഖ്യ എത്രയാണെന്ന കാര്യത്തില്‍ ഇപ്പോഴും സ്ഥിരീകരണമായിട്ടില്ല.

സ്‌റ്റേഷനിലെ ഒരു മേല്‍പ്പാലത്തിലുണ്ടായ തിക്കും തിരക്കിനെ തുടര്‍ന്ന് അരികിലെ അഴികള്‍ തകര്‍ന്നുവീണതാണ് ദുരന്തത്തിനു കാരണം. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേളയിലെ ഏറ്റവും വിശേഷപ്പെട്ട ദിവസങ്ങളിലൊന്നായ മൗനി അമാവാസിയായിരുന്നു ഞായറാഴ്ച. അതുകൊണ്ടു തന്നെ മൂന്നു കോടിയോളം പേരാണ് ത്രിവേണി സംഗമമായ പ്രയാഗിലെത്തിയത്.

സ്‌നാനം കഴിഞ്ഞ് മടങ്ങുന്നവര്‍ തിക്കും തിരക്കുമുണ്ടാക്കിയതിനെ തുടര്‍ന്ന് പോലിസ് നടത്തിയ ലാത്തിചാര്‍ജ്ജാണ് റയില്‍വേ മേല്‍പ്പാലത്തിന്റെ ഭാഗങ്ങള്‍ തകര്‍ന്നുവീഴാന്‍ കാരണമെന്നും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ അനാവശ്യമായ കാലതാമസമുണ്ടായത് മരണനിരക്ക് ഉയര്‍ത്തിയെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ പോലിസും റെയില്‍വേയും ഈ ആരോപണം നിഷേധിച്ചു. വണ്ടിയുടെ വരവറിയിച്ചുകൊണ്ടുള്ള അനൗണ്‍സ്‌മെന്റാണ് തിക്കും തിരക്കുമുണ്ടാകാന്‍ കാരണമെന്ന് പോലിസ് പറയുന്നു.

അലഹാബാദ് റെയില്‍വേസ്റ്റഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ ശരീരങ്ങള്‍ക്കരികെയിരുന്നു കരയുന്ന ബന്ധുക്കള്‍

കുംഭമേളയ്‌ക്കെത്തിയ തീര്‍ത്ഥാടകര്‍ തിക്കും തിരക്കുമുണ്ടാക്കിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍പെട്ടവരുടെ മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ പുറത്തേക്ക് കൊണ്ടു വരുന്നു.

അലഹാബാദ് റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും ജീവന്‍നഷ്ടപ്പെട്ടവര്‍ക്കരികെയിരുന്ന് വിലപിക്കുന്ന കുടുംബാംഗങ്ങള്‍

തിക്കിലും തിരക്കിലും മേല്‍പ്പാലം തകര്‍ന്നുവീണതിനെ തുടര്‍ന്ന് സഹായത്തിനായി നിലവിളിയ്ക്കുന്ന തീര്‍ത്ഥാടകര്‍


ത്രിവേണി സ്‌നാനം കഴിഞ്ഞെത്തിയവര്‍ അലഹാബാദ് റെയില്‍വേ സ്റ്റേഷനില്‍

English summary
Twenty-two people have died in a stampede at the Allahabad Railway station. The toll, however, may go up with several of the injured in critical condition.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X