കുര്യന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു: ധര്‍മരാജന്‍

സൂര്യനെല്ലിക്കേസില്‍ ശിക്ഷിക്കപ്പെട്ട ഏക പ്രതിയാണ് ധര്‍മ്മരാജന്‍. ശിക്ഷ അനുഭവിക്കുന്‌പോള്‍ ജാമ്യത്തില്‍ മുങ്ങുയ ധര്‍മരാജനുമായി അഭിമുഖം നടത്തിയ മാതൃഭൂമി ചാനലാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. തന്റെ അംബാസഡര്‍ കാറിലാണ് പി.ജെ കുര്യന്‍ റെസ്റ്റ് ഹൗസിലെത്തിയതെന്നും ധര്‍മരാജന്‍ പറഞ്ഞു. പി.ജെ കുര്യന്റെ പേര് പറയരുതെന്ന് സിബി മാത്യൂസ് ആവശ്യപ്പെട്ടിരുന്നതായും ഇയാള്‍ പറഞ്ഞു.
അതേസമയം, പെണ്‍കുട്ടി പറഞ്ഞ 'ബാജി' എന്ന വിളിപ്പേരുള്ള ആള്‍ മറ്റൊരു പയ്യനാണ്. എലിക്കുളത്താണ് ആ പയ്യന്റെ വീട്. കേസില്‍ കുര്യന്റെ പേര് പറയരുതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ് ആവശ്യപ്പെട്ടിരുന്നു. കുര്യന്റെ പേര് സിബി മാത്യൂസിനോട് ഞാന്‍ പറഞ്ഞിരുന്നത്. എന്നാല്‍, പേര് പറയണമെന്ന് മറ്റൊരു ഉദ്യോഗസ്ഥനായ കെ.കെ. ജോഷ്വാ ആവശ്യപ്പെട്ടു. തനിക്ക് കള്ളം പറയേണ്ട കാര്യമില്ലെന്നും ധര്‍മ്മരാജന്‍ അഭിമുഖത്തിനിടെ പറഞ്ഞു.
മറ്റുള്ള പ്രതികള്‍ക്കെല്ലാം തിരിച്ചറിയല്‍ പരേഡ് നടത്തി. കുര്യനു മാത്രം തിരിച്ചറിയല്‍ പരേഡ് നടത്തിയില്ല. തിരിച്ചറിയല്‍ പരേഡിന് വിധേയരായ തങ്ങള്‍ പൊട്ടന്മാരാണോയെന്നും അയാള്‍ ചോദിച്ചു.












Click it and Unblock the Notifications