നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെയെന്ന് ആന്റണി

ഇ കെ നായനാര്‍ സര്‍ക്കാര്‍ വന്ന ശേഷം രണ്ടുതവണ അന്വേഷണം നടത്തി. പി ജെ കുര്യനെതിരെ തെളിവുണ്ടായിരുന്നില്ല. എന്നാല്‍ അന്വേഷണക്കാര്യത്തില്‍ ശുഷ്‌കാന്തി പോരെന്ന് അന്ന് എല്‍ ഡി എഫ് കണ്‍വീനറായിരുന്ന വി എസ് അച്യുതാനന്ദന് ആക്ഷേപമുണ്ടായിരുന്നു. പക്ഷെ പിന്നീട് വി എസ് മുഖ്യമന്ത്രിയായ അവസരത്തിലും ഒരു അനക്കവും ഉണ്ടായില്ലെന്നും ആന്റണി പറഞ്ഞു.
പുതിയ സാഹചര്യത്തില്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസ്ഥാന ഗവണ്‍മെന്റിനു മുന്നിലാണ്. ഗവണ്‍മെന്റ് പരിശോധിക്കട്ടെ. ഗവണ്‍മെന്റിന്റെ തീരുമാനത്തില്‍ പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാന്‍ സാധിക്കും. ഇക്കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്കുപോവുകയാണ് വേണ്ടത്. സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ ശക്തമായ നിയമമാണ് വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ നടപ്പാക്കാന്‍ പോവുന്നതെന്നും ആന്റണി പറഞ്ഞു.
ആയുധനിര്‍മാണത്തിനുള്ള സാമഗ്രികള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട അഴിമതി കേസ് സി ബി ഐ അന്വേഷണത്തിലാണെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും എ കെ ആന്റണി പറഞ്ഞു. ഇക്കാര്യത്തില്‍ സി ബി ഐക്ക് പൂര്‍ണ സ്വാതന്ത്രം നല്‍കിയിട്ടുണ്ട്. ഉപ്പുതിന്നവര്‍ ആരായാലും വെള്ളംകുടിക്കും. മുന്‍കാലങ്ങളെ അപേക്ഷിച്ച് പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ കുറഞ്ഞിട്ടുണ്ട്. നിരന്തരമായ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ആക്ഷേപങ്ങള്‍ ആര് ഉന്നയിച്ചാലും അത് ശ്രദ്ധിച്ച് അന്വേഷിക്കുന്നുണ്ട്. ഇന്ത്യാ പാക് അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് കുറവുണ്ടായിട്ടുണ്ടെന്നും എന്നാല്‍ സ്ഥിതിഗതികള്‍ സാധാരണനിലയിലാവാന്‍ കുറച്ചുകൂടി സമയമെടുക്കുമെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications