കടുവയിറങ്ങി മധ്യവയസ്‌കനെ ആക്രമിച്ചു
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ വീണ്ടും ഒരാള്‍ക്ക് പരിക്ക്. ബത്തേരി ചീരാല്‍ നമ്പ്യാര്‍കുന്നില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഇറങ്ങിയ കടുവ ഒരാളെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചു. കഴിഞ്ഞ ആഴ്ച തിരുനെല്ലിയില്‍ ഇറങ്ങിയ കടുവ ആറുമണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ച സംഭവത്തില്‍ ബത്തേരി തഹസില്‍ദാര്‍ അടക്കം അഞ്ചുപേര്‍ക്ക് പരുക്കേറ്റിരുന്നു. തഹസീല്‍ദാര്‍ അടക്കമുള്ളവര്‍ ഇപ്പോഴും ചികില്‍സയിലാണ്. ഇതിനിടെയാണ് വീണ്ടും കടുവ ആരാളെ ആക്രമിച്ചത്.
നമ്പ്യാര്‍ക്കുന്ന് പൂളക്കുണ്ട് നല്ലൂര്‍ കുഞ്ഞിക്കുട്ടന്‍(52)നെയാണ് ഞായറാഴ്ച ഉച്ചയോടെ കടുവ ആക്രമിച്ചത്. പറമ്പില്‍ കെട്ടിയ പശുവിന് വെള്ളം കൊടുക്കുന്നതിനിടെ കുഞ്ഞിക്കുട്ടനെ കടുവ ആക്രമിക്കുകയായിരുന്നു. കടുവയെ കണ്ട് ഭയന്നോടിയ കുഞ്ഞിക്കുട്ടനെ ഓടിച്ചിട്ടാണ് കടുവ ആക്രമിച്ചത്. ഇരുകൈകളിലും മാന്തും കടിയുമേറ്റ കുഞ്ഞിക്കുട്ടനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബത്തേരി ഭാഗത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന കടുവ ആക്രമണങ്ങളില്‍ ജനം കടുത്ത ആശങ്കയിലാണ്. രണ്ടുമാസം മുമ്പ് രണ്ടാഴ്ചയോളം തുടര്‍ച്ചയായി മൂലങ്കാവ്, നായ്ക്കട്ടി നിവാസികളുടെ ഉറക്കം കെടുത്തി കടുവ ഇറങ്ങിയത്. ഈ കടുവയെ പിന്നീട് വെടിവെച്ച് കൊല്ലുകയായിരുന്നു.
ആദ്യം കടുവ ഭീതിപരത്തിയ പ്രദേശത്തുനിന്നും അധികമൊന്നും ദൂരെയല്ലാത്ത വനാതിര്‍ത്തികളിലാണ് വീണ്ടും കടുവ ഇറങ്ങുന്നത്. ജനവാസകേന്ദ്രങ്ങളിലെ വളര്‍ത്തുമൃഗങ്ങളെയാണ് ആദ്യം കടുവ ആക്രമിച്ചതെങ്കില്‍ ഇപ്പോള്‍ മനുഷ്യന് നേരെ ആക്രമണം നടത്തുന്നത് ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്.
കര്‍ണാടക വനംവകുപ്പ് പിടികൂടി വിട്ടയച്ച കടവുകളാണ് വയനാട്ടില്‍ പലയിടത്തും ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നതെന്ന പ്രചാരണം ഇപ്പോള്‍ ശക്തമാണ്. എന്നാല്‍ കേരളാ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടി രക്ഷിക്കാന്‍ വ്യാജപ്രചരണം നടത്തുകയാണെന്നാണ് ജനങ്ങള്‍ പറയുന്നത്.












Click it and Unblock the Notifications