പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനയ്ക്ക് സമയമായി

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില ഉയര്‍ന്നതാണ് ഇന്ധനവില വര്‍ദ്ധനയ്ക്ക് കാരണമായി എണ്ണക്കന്പനികള്‍ ചൂണ്ടിക്കാട്ടുന്നത്. എണ്ണ വില ഉയരുന്‌പോള്‍ പെട്രോളിന് ലിറ്ററിന് ഒരു രൂപയും ഡീസലിന് 11 രൂപയും പാചകവാതകത്തിന് സിലിണ്ടറൊന്നിന് 500 രൂപയും നഷ്ടം വരുന്നു എന്നാണ് എണ്ണക്കന്പനികള്‍ പറയുന്നത്.
ജനവരിയിലാണ് പെട്രോളിന് പിന്നാലെ ഡീസലിന്റെ വില നിയന്ത്രണവും കേന്ദ്രസര്‍ക്കാര്‍ നീക്കിയത്. ഡീസല്‍ വിലയില്‍ സമയബന്ധിതമായി വര്‍ധന വരുത്താനാണ് കമ്പനികള്‍ക്ക് അധികാരം നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് എണ്ണക്കമ്പനികള്‍ ഡീസല്‍ വില എല്ലാ മാസവും 50 പൈസ വീതം വര്‍ധിപ്പിക്കും. തുടര്‍ച്ചയായി പതിനെട്ട് മാസം ഈ രീതിയില്‍ വില വര്‍ദ്ധിപ്പിച്ച് 2015ഓടെ ഡീസലിന്റെ സബ്‌സിഡി പൂര്‍ണമായും ഒഴിവക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
പെട്രോളിന്റെ വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ 2010 ല്‍ എണ്ണക്കമ്പനികള്‍ക്ക് പതിച്ച് നല്‍കിയിരുന്നു. അതിനുശേഷം 26 തവണയാണ് കമ്പനികള്‍ പെട്രോളിന്റെ വില വര്‍ധിപ്പിച്ചത്. ഈ കാലയളവില്‍ പെട്രോള്‍വിലയില്‍ 31 ശതമാനം കണ്ട് വര്‍ദ്ധിച്ചു.












Click it and Unblock the Notifications