കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കബറിടം സന്ദര്‍ശിക്കാന്‍ അനുവദിച്ചേക്കും

  • By Ajith Babu
Google Oneindia Malayalam News

Afzal Guru
ദില്ലി: വധശിക്ഷയ്ക്കു വിധേയനായ അഫ്‌സല്‍ ഗുരുവിന്റെ കബറിടം സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങളെ അനുവദിച്ചേക്കും. തിങ്കളാഴ്ച മാധ്യമങ്ങളോടു സംസാരിക്കവെ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയാണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്.

ശനിയാഴ്ച രാവിലെ എട്ടുമണിയ്ക്കാണ് പാര്‍ലമെന്റ് ആക്രമണക്കേസില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയ അഫ്‌സല്‍ ഗുരുവിനെ വധശിക്ഷയ്ക്ക് വിധേനയാക്കിയത്. ജയില്‍ വളപ്പില്‍ തന്നെ അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം കബറടക്കുകയും ചെയ്തിരുന്നു.

മൃതദേഹം വിട്ടുകിട്ടാത്ത സാഹചര്യത്തില്‍ കബറിടത്തില്‍ പ്രാര്‍ഥിക്കാനുള്ള അവസരമെങ്കിലും തങ്ങള്‍ക്ക് അനുവദിക്കണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് തിഹാര്‍ ജയില്‍ വളപ്പില്‍ അഫ്‌സല്‍ ഗുരുവിനെ സംസ്‌കരിച്ച സ്ഥലത്തു ഭാര്യയ്ക്കും അടുത്ത ബന്ധുക്കള്‍ക്കും പ്രവേശനം അനുവദിക്കുന്നതു പരിഗണിക്കുന്നത്.

അഫ്‌സല്‍ ഗുരുവിനെ വധശിക്ഷയ്ക്ക് വിധേയനാക്കുമെന്ന വിവരം അറിയിച്ചു കൊണ്ടുള്ള കത്ത് മൂന്ന് ദിവസം വൈകിയാണ് കശ്മീരിലുള്ള കുടുംബാംഗങ്ങള്‍ക്ക് ലഭിച്ചത്. ഇത് വിവാദമായിരുന്നു. അതിനിടെ, അഫ്‌സല്‍ ഗുരുവിന്റെ വസ്ത്രവും കണ്ണടയും റേഡിയൊയും ഉള്‍പ്പെടെ ജയിലില്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ വിട്ടുനല്‍കുന്ന കാര്യത്തില്‍ തീരുമാനമായില്ല.

English summary
Union Home Minister Sushil Kumar Shinde on Monday said the government may consider the request of 2001 Parliament attack convict Afzal Guru's family to offer prayer at his burial site here in Tihar Central Jail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X