പിജെ കുര്യന് രാജിവയ്ക്കണമെന്ന് ബിജെപിയും

കുര്യനെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും തല്ക്കാലം രാജി ആവശ്യപ്പെടില്ലെന്നുമായിരുന്നു ബിജെപി ദേശീയതലത്തില്‍ നേരത്തെ സ്വീകരിച്ചിരുന്ന നിലപാട്. കുര്യനെ പരോക്ഷമായി സംരക്ഷിയ്ക്കുന്ന നിലപാടിനെതിരെ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം പ്രതിഷേധമുയര്‍ത്തിയതോടെയാണ് നിലപാട് മാറ്റാന്‍ ബിജെപി തീരുമാനിച്ചത്.
എന്നാല്‍ കുര്യന്റെ രാജി ആവശ്യപ്പെടണമെന്ന് വ്യക്തമാക്കി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ പി.ജെ കുര്യന് ധാര്‍മികമായി ഈ സ്ഥാനം ഒഴിയേണ്ടതാണ്. കുറ്റക്കാരനല്ലെന്ന് തെളിയിക്കുന്നതു വരെ അദ്ദേഹം മാറി നില്‍ക്കുകയാണ് വേണ്ടതെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
പി.ജെ കുര്യന് വേണ്ടി സൂര്യനെല്ലി കേസില്‍ സുപ്രീംകോടതിയില്‍ ഹാജരായത് മുതിര്‍ന്ന ബിജെപി നേതാവും ഇപ്പോള്‍ രാജ്യസഭാ പ്രതിപക്ഷ നേതാവുമായ അരുണ്‍ ജെയ്റ്റ്ലിയായിരുന്നു. ഈ പശ്ചാത്തലത്തില്‍ കുര്യനെതിരായ ആരോപണത്തില്‍ ബിജെപി മൃദുസമീപനം സ്വീകരിക്കുന്നതായും ആക്ഷേപമുണ്ടായിരുന്നു. എന്നാല്‍ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ നിലപാടുമാറ്റത്തിന് ബിജെപി കേന്ദ്രനേതൃത്വം നിര്‍ബന്ധിതമാവുകയാണ്.
വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ കുര്യന്റെ രാജി ആവശ്യപ്പെട്ട് ബിജെപിയും ഇടതുപാര്‍ട്ടികളും രംഗത്തെത്തുന്നതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലാവുമെന്നുറപ്പാണ്. ഈ സാഹചര്യത്തില്‍ കുര്യന്റെ രാജി അനിവാര്യമാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുക്കൂട്ടല്‍.
-
പെൻഷൻ 3000, റബ്ബറിന് 300; വോട്ടർമാരെ കീഴടക്കാൻ യുഡിഎഫിന്റെ പ്രകടനപത്രിക പുറത്ത്! -
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
എഫ്സിആര്‍എ നിയമ ഭേദഗതി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം












Click it and Unblock the Notifications