കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിജെ കുര്യന്‍ രാജിവയ്ക്കണമെന്ന് ബിജെപിയും

  • By Ajith Babu
Google Oneindia Malayalam News

Prakash Javadekar
ദില്ലി: സൂര്യനെല്ലിക്കേസില്‍ ആരോപണ വിധേയനായ പിജെ കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷസ്ഥാനം രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കുര്യനെതിരെ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്ന സഹാചര്യത്തില്‍ കുര്യന്‍ സ്ഥാനമൊഴിയണമെന്ന് ബിജെപി വക്താവ് പ്രകാശ് ജാവദേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കുര്യനെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും തല്‍ക്കാലം രാജി ആവശ്യപ്പെടില്ലെന്നുമായിരുന്നു ബിജെപി ദേശീയതലത്തില്‍ നേരത്തെ സ്വീകരിച്ചിരുന്ന നിലപാട്. കുര്യനെ പരോക്ഷമായി സംരക്ഷിയ്ക്കുന്ന നിലപാടിനെതിരെ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം പ്രതിഷേധമുയര്‍ത്തിയതോടെയാണ് നിലപാട് മാറ്റാന്‍ ബിജെപി തീരുമാനിച്ചത്.

എന്നാല്‍ കുര്യന്റെ രാജി ആവശ്യപ്പെടണമെന്ന് വ്യക്തമാക്കി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ പി.ജെ കുര്യന്‍ ധാര്‍മികമായി ഈ സ്ഥാനം ഒഴിയേണ്ടതാണ്. കുറ്റക്കാരനല്ലെന്ന് തെളിയിക്കുന്നതു വരെ അദ്ദേഹം മാറി നില്‍ക്കുകയാണ് വേണ്ടതെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

പി.ജെ കുര്യന് വേണ്ടി സൂര്യനെല്ലി കേസില്‍ സുപ്രീംകോടതിയില്‍ ഹാജരായത് മുതിര്‍ന്ന ബിജെപി നേതാവും ഇപ്പോള്‍ രാജ്യസഭാ പ്രതിപക്ഷ നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിയായിരുന്നു. ഈ പശ്ചാത്തലത്തില്‍ കുര്യനെതിരായ ആരോപണത്തില്‍ ബിജെപി മൃദുസമീപനം സ്വീകരിക്കുന്നതായും ആക്ഷേപമുണ്ടായിരുന്നു. എന്നാല്‍ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ നിലപാടുമാറ്റത്തിന് ബിജെപി കേന്ദ്രനേതൃത്വം നിര്‍ബന്ധിതമാവുകയാണ്.

വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ കുര്യന്റെ രാജി ആവശ്യപ്പെട്ട് ബിജെപിയും ഇടതുപാര്‍ട്ടികളും രംഗത്തെത്തുന്നതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലാവുമെന്നുറപ്പാണ്. ഈ സാഹചര്യത്തില്‍ കുര്യന്റെ രാജി അനിവാര്യമാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുക്കൂട്ടല്‍.

English summary
The Bharatiya Janata Party changes its earlier stand on the Suryanelli rape case, creating more trouble for Rajya Sabha Deputy Chairperson PJ Kurien
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X